divorce

വിവാഹശേഷം ഭാര്യയുടെ ശരീരഭാരം കൂടിയതിന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്. മീററ്റിലാണ് സംഭവം. തനിക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി നസ്മ എന്ന യുവതി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് വിവരം പുറത്തറി‌ഞ്ഞത്.

ഒരു മാസം മുമ്പ് നസ്മയുടെ ഭർത്താവ് സൽമാൻ ഇവരെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും ശേഷം വിവാഹ മോചനത്തിന് ആവശ്യപ്പെട്ടുവെന്നുമാണ് യുവതി പൊലീസിനെ അറിയിച്ചത്. ദമ്പതികൾക്ക് ഏഴ് വയസുള്ള ഒരു മകനുണ്ട്. ശരീരഭാരം കൂടിയതിന്റെ പേരിൽ സൽമാൻ ഇവരെ നിരന്തരം അപമാനിക്കാറുണ്ടെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഭർത്താവിനൊപ്പം താമസിക്കാൻ താൽപ്പര്യമില്ല, പക്ഷേ തനിക്ക് നീതി ലഭിക്കണം എന്നതാണ് യുവതിയുടെ ആവശ്യം.