india-cricket

ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ സൂപ്പർ ഫോറിൽ

സൂപ്പർ ഫോറിൽ നേരിടേണ്ടത് മൂന്ന് ടീമുകളെ

ദുബായ് : പ്രതീക്ഷിച്ചതുപോലെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് റൗണ്ടിലെ രണ്ട്മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഒന്നാമന്മാരായി സൂപ്പർ ഫോർ റൗണ്ടിലെത്തി. സൂപ്പർ ഫോറിൽ ഇരു ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ വീതമാണ് പ്രവേശിക്കുക. ഒരു ടീമിന് മറ്റ് മൂന്ന് ടീമുകൾക്കെതിരെയും മത്സരമുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിൽ എത്തും. ആദ്യഗൂപ്പിൽ നിന്ന് അഫ്ഗാനിസ്ഥാനും സൂപ്പർ ഫോറിലെത്തിയിട്ടുണ്ട്.

അഫ്ഗാനസ്ഥാനെക്കൂടാതെ പാകിസ്ഥാൻ,ബംഗ്ളാദേശ് എന്നീ ടീമുകളാണ് സൂപ്പർ ഫോറിലെത്താൻ സാദ്ധ്യത. സൂപ്പർ ഫോർ റൗണ്ടിലും ഒരു ഇന്ത്യ -പാക് പോരാട്ടം ഉണ്ടാകും .ഇതേകഥതന്നെ ഫൈനലിലും ആവർത്തിച്ചേക്കാം. സൂപ്പർ ഫോറിൽ പാകിസ്ഥാനെക്കാൾ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താനിടയുള്ളത് അഫ്ഗാനാണ്. ശ്രീലങ്കയെയും ബംഗ്ളാദേശിനെയും ചുരുട്ടിയ അവർ നിസാരരല്ല.

ആദ്യ മത്സരത്തിൽ പാകിസ്ഥാനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ഹോംഗ്കോംഗിനെ 40 റൺസിനാണ് കീഴടക്കിയത്.​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ​വി​ക്ക​റ്റു​ക​ൾ​ ​മാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ 192​ ​റ​ൺ​സ് ​അ​ടി​ച്ചു​കൂ​ട്ടി​യ​ ​ശേ​ഷം​ ​ഹോം​ഗ്കോം​ഗി​നെ​ ​152/5ൽ​ ​ഒ​തു​ക്കു​ക​യാ​യി​രു​ന്നു​ ​ഇ​ന്ത്യ.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​പാ​കി​സ്ഥാ​നെ​ ​അ​ഞ്ചു​വി​ക്ക​റ്റി​ന് ​കീ​ഴ​ട​ക്കി​യ​ ​ഇ​ന്ത്യ​ ​ഗ്രൂ​പ്പി​ൽ​ ​ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​യാ​ണ് ​സൂ​പ്പ​ർ​ ​ഫോ​റി​ലേ​ക്ക് ​മു​ന്നേ​റി​യ​ത്.
അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യോ​ടെ​ ​ഫോം​ ​വീ​ണ്ടെ​ടു​ത്ത​ ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​(59​*​)​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വും​ ​(68​*​)​ ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​പു​റ​ത്താ​കാ​തെ​ 48​ ​പ​ന്തു​ക​ളി​ൽ​ ​നി​ന്ന് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 98​ ​റ​ൺ​സാ​ണ് ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ഹൈ​ലൈ​റ്റാ​യ​ത്.​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ​(21​),​ ​കെ.​എ​ൽ​ ​രാ​ഹു​ൽ​ ​(36​)​ ​എ​ന്നി​വ​രു​ടെ​ ​വി​ക്ക​റ്റു​ക​ളാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ന​ഷ്ട​മാ​യ​ത്.
ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ലെ​ ​ഹീ​റോ​ ​ഹാ​ർ​ദി​ക്ക് ​പാ​ണ്ഡ്യ​യെ​ ​ഒ​ഴി​വാ​ക്കി​ ​റി​ഷ​ഭ് ​പ​ന്തി​ന് ​അ​വ​സ​രം​ ​ന​ൽ​കി​യാ​ണ് ​ഇ​ന്ന​ലെ​ ​ഇ​ന്ത്യ​ ​പ്ളേ​യിം​ഗ് ​ഇ​ല​വ​നെ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​നാ​ലു​പേ​ർ​ക്ക് ​മാ​ത്ര​മേ​ ​ബാ​റ്റിം​ഗി​ന് ​ഇ​റ​ങ്ങേ​ണ്ടി​വ​ന്നു​ള്ളൂ.​ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ​ ​രോ​ഹി​തും​ ​രാ​ഹു​ലും​ ​ചേ​ർ​ന്ന് 4.5​ഓ​വ​റി​ൽ​ 38​ ​റ​ൺ​സാ​ണ് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.​ 13​ ​പ​ന്തു​ക​ളി​ൽ​ ​ര​ണ്ട് ​ഫോ​റും​ ​ഒ​രു​ ​സി​ക്സു​മ​ട​ക്കം​ 21​ ​റ​ൺ​സ​ടി​ച്ച​ ​രോ​ഹി​തി​നെ​ ​അ​യ്സാ​സ് ​ഖാ​ന്റെ​ ​ക​യ്യി​ലെ​ത്തി​ച്ച് ​ആ​യു​ഷ് ​ശു​ക്ള​യാ​ണ് ​ഹോം​ഗ്കോം​ഗി​ന് ​ആ​ദ്യ​ ​ബ്രേ​ക്ക് ​ന​ൽ​കി​യ​ത്.​ ​തു​ട​ർ​ന്ന് ​ക്രീ​സി​ലെ​ത്തി​യ​ ​വി​രാ​ട് ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ലേ​തു​പോ​ലെ​ ​മി​ക​ച്ച​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​ബാ​റ്റു​വീ​ശി.​ 56​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ശേ​ഷ​മാ​ണ് ​രാ​ഹു​ൽ​ ​പി​രി​ഞ്ഞ​ത്.​ 39​ ​പ​ന്തു​ക​ളി​ൽ​ ​ര​ണ്ട് ​സി​ക്സു​ക​ൾ​ ​പ​റ​ത്തി​യ​ ​രാ​ഹു​ലി​നെ​ 13​-ാം​ ​ഓ​വ​റി​ൽ​ ​ഗ​സ​ൻ​ഫ​ർ​ ​കീ​പ്പ​റു​ടെ​ ​ഗ്ളൗ​സി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ​ക്രീ​സി​ലെ​ത്തി​യ​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വും​ ​വി​രാ​ടും​ ​ചേ​ർ​ന്ന് ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​ക​ത്തി​ക്ക​യ​റി.​ 44​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​വി​രാ​ട് ​ഒ​രു​ ​ഫോ​റും​ ​മൂ​ന്ന് ​സി​ക്സു​ക​ളു​മാ​ണ് ​പാ​യി​ച്ച​ത്.​ ​നേ​രി​ട്ട​ 40​-ാ​മ​ത്തെ​ ​പ​ന്തി​ലാ​ണ് ​വി​രാ​ട് ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യി​ലെ​ത്തി​യ​ത്.​ ​പി​ന്നാ​ലെ​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വും​ ​അ​ർ​ദ്ധ​ശ​ത​കം​ ​തി​ക​ച്ചു.26​ ​പ​ന്തു​ക​ളി​ൽ​ ​നി​ന്ന് ​ആ​റു​വീ​തം​ ​സി​ക്സും​ ​ഫോ​റും​ ​പാ​യി​ച്ച​ ​സൂ​ര്യ​കു​മാ​റി​ന്റെ​ ​വെ​ടി​ക്കെ​ട്ടോ​ടെ​യാ​ണ് ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ന് ​വി​രാ​മ​മാ​യ​ത്. മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഹോം​ഗ്കോം​ഗി​നു​വേ​ണ്ടി​ 41​ ​റ​ൺ​സെ​ടു​ത്ത​ ​ബാ​ബ​ർ​ ​ഹ​യാ​ത്തും​ 30​ ​റ​ൺ​സെ​ടു​ത്ത​ ​കി​ൻ​ചി​ത്ത് ​ഷാ​യു​മാ​ണ് ​പൊ​രു​തി​യ​ത്.
സൂര്യകുമാർ യാദവാണ് മാൻ ഒഫ് ദ മാച്ചായത്.

ഇന്ത്യയു‌ടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ

മുൻ നിരബാറ്റിംഗ് നിരയ്ക്ക് മികച്ച ബാറ്റിംഗ് പ്രാക്ടീസിനുള്ള അവസരമാണ് ആദ്യ രണ്ട് മത്സരങ്ങൾ നൽകിയത്.

ആദ്യ മത്സരത്തിൽ 33 റൺസ് നേടിയിരുന്ന വിരാട് കൊഹ്‌ലി ഹോംഗ്കോംഗിനെതിരെ അർദ്ധസെഞ്ച്വറി നേടി ഫോം വീണ്ടെടുത്തത് പോസിറ്റീവ് എനർജി നൽകുന്നു.

ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ എന്നിവരു‌ടെ ആൾറൗണ്ട് മികവ് ടീമിന് മുതൽക്കൂട്ടാണ്.

വമ്പൻഷോട്ടുകൾ കളിക്കാനുള്ള സൂര്യകുമാർ യാദവിന്റെ പാടവം വീണ്ടും വെളിപ്പെട്ടിരിക്കുകയാണ്.

രോഹിത് ശർമ്മയും കെ.എൽ രാഹുലും കൂടി ഫോമിലേക്ക് എത്തിയാൽ ബാറ്റിംഗിൽ ഭയക്കാനൊന്നുമില്ല.

ദിനേഷ് കാർത്തിക്കും റിഷഭ് പന്തും ടീം സെലക്ഷനിൽ രോഹിതിന് സുഖമുള്ള തലവേദനയാണ് നൽകുന്നത്.

ഭുവനേശ്വർ കുമാർ,അർഷ്ദീപ് സിംഗ്,ആവേഷ് ഖാൻ തു‌ങ്ങിയവർ അണിനിരക്കുന്ന ബൗളിംഗ് നിരയും മോശമല്ല.