
വാഷിംഗ്ടൺ: ഒരാൾ ജോലിയിൽ നിന്ന് വിരമിച്ചാൽ സഹപ്രവർത്തകരെയും ബന്ധുക്കളെയും കൂട്ടുകാരെയും ഒക്കെ വിളിച്ച് ഒരുപാർട്ടികൊടുക്കും. ഒപ്പം പത്രത്തിൽ ഒരു ഫോട്ടാേയും നൽകും. അതോടെ തീർന്നു. പക്ഷേ, അമേരിക്കയിലെ നെവാഡ സ്വദേശിനി ബിയാട്രിസ് തോംസൺ എന്ന എഴുപത്തഞ്ചുകാരി ജോലിയിൽ നിന്ന് വിരമിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. ആരാണ് ബിയാട്രിസ് എന്നറിഞ്ഞാൽ നിങ്ങളും ഞെട്ടും. 500,000 ഉപഭോക്താക്കൾക്കൊപ്പം കിടക്ക പങ്കിട്ട് അവരെ ലൈംഗിക സുഖത്തിന്റെ നെറുകയിൽ എത്തിച്ച സെക്സ് വർക്കറാണ് ഇവർ. ബിയാട്രിസിന്റെ ഇടപാടുകാരിൽ നാല് അമേരിക്കൻ പ്രസിഡന്റുമാർ ഉൾപ്പെടുമത്രേ. അമ്പത്തൊന്നുവർഷമാണ് ഇവർ ലൈംഗിക തൊഴിൽ ചെയ്തത്.
ചോരയും നീരും ഉള്ള സമയത്ത് ഒരുദിവസം 50 മുതൽ 100 വരെ ഉപഭോക്താക്കളെ തൃപ്തയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ബിയാട്രിസ് പറയുന്നത്. പ്രസിഡന്റുമാർ കൂടി ഇടപാടുകാരായതോടെ ബിയാട്രിസിന്റെ പ്രതിഫലവും കുതിച്ചുയർന്നു. ചോദിക്കുന്ന പണംകൊടുത്ത് ഒപ്പം കഴിയാൻ പണച്ചാക്കുകൾ ക്യൂ നിന്നു. ലൈംഗിക തൊഴിലിനിടയിലെ നാഴികക്കല്ല് എന്നാണ് ചിലർ ബിയാട്രിസിന്റെ സേവനത്തെ വിശേഷിപ്പിക്കുന്നത്. ഒരുതവണ ഒപ്പം കഴിഞ്ഞവർ വീണ്ടും വീണ്ടും തേടിയെത്തിക്കൊണ്ടിരുന്നു.
അമേരിക്കയിൽ ലൈംഗിക തൊഴിൽ അനുവദനീയമായ ഒരു സംസ്ഥാനമാണ് നെവാഡ. ഇവിടത്തെ സെക്‌സ് വർക്കേഴ്‌സ് യൂണിയൻ 1969 നും 1992 നും ഇടയിൽ 17 തവണ 'സെക്‌സ് വർക്കേഴ്‌സ് ഓഫ് ദ ഇയർ' ആയി ബിയാട്രിസിനെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. 2011-ൽ ആജീവനാന്ത സേവനങ്ങൾ മുൻനിറുത്തി പ്രത്യേക ബഹുമതി നൽകുകയും ചെയ്തു. ശേഷിക്കുന്ന കാലയളവിൽ സ്വസ്ഥമായ ഒരു വിരമിക്കൽ ജീവിതം നയിക്കണമെന്നാണ് ബിയാട്രിസിന്റെ ആഗ്രഹം. പ്രായം ഇത്രയും ആയെങ്കിലും ഇപ്പോഴും ഉപഭോക്താക്കൾ എത്തുന്നുണ്ട്. പക്ഷേ, എന്തുകിട്ടിയാലും പഴയ തൊഴിലിനില്ലെന്നാണ് അവർ പറയുന്നത്.