h-s-prannoy

ടോക്യോ : മലയാളി താരം എച്ച്.എസ് പ്രണോയ് ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പർ താരം സിംഗപ്പുരിന്റെ ലോ കീനിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണോയ് കീഴടക്കിയത്. 44 മിനിട്ടുനീണ്ട പോരാട്ടത്തിൽ 22-20,21-19 എന്ന സ്കോറിനായിരുന്നു പ്രണോയ്‌യുടെ വിജയം. ക്വാർട്ടറിൽ ചൈനീസ് തായ്‌പേയ്‌യുടെ ചൗ ടിയെൻ ചെന്നാണ് മലയാളി താരത്തിന്റെ എതിരാളി.

അതേസമയം മറ്റൊരു ഇന്ത്യൻ താരം കെ.ശ്രീകാന്ത് പ്രീ ക്വാർട്ടറിൽ ജാപ്പനീസ് താരം കാന്റാ സുനിയാമയോട് 10-21,16-21ന് തോറ്റ് പുറത്തായി.