pic

മനില : 2022ലെ മാഗ്സസെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫിലിപ്പീൻസിലെ കുട്ടികളുടെ അവകാശ സംരക്ഷണ പ്രവർത്തകയും പീഡിയാട്രീഷ്യനുമായ ബെർണാഡെറ്റ് മാഡ്രിഡ്, കംബോഡിയൻ മാനസികാരോഗ്യ വിദഗ്ദ്ധൻ സോതിയാര ചിം, ഇൻഡോനേഷ്യയിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റും സിനിമാ പ്രവർത്തകനുമായ ഫ്രഞ്ച് വംശജൻ ഗാരി ബെൻചെഘിബ്, ജാപ്പനീസ് ഓഫ്താൽമോളജിസ്റ്റ് ടഡാഷി ഹട്ടോരി എന്നിവർക്കാണ് പുരസ്കാരം. അവാർഡ് വിതരണം നവംബർ 30ന് മനിലയിലെ റമൺ മാഗ്‌സസെ സെന്ററിൽ നടക്കും.