minister

ഓണസദ്യ കഴിക്കാൻ തങ്ങളോടൊപ്പം മന്ത്രിയപ്പൂപ്പനും വരുമോയെന്ന് വിദ്യാഭ്യാസ മന്ത്രിയോട് കത്തെഴുതി ചോദിച്ച് രണ്ടാംക്ലാസ് വിദ്യാ‌ത്ഥികളായ മിടുക്കന്മാർ. നിങ്ങളോടൊപ്പം ഓണമാഘോഷിക്കാൻ ഞാൻ വരും എന്ന് മറുപടി നൽകിയിരിക്കുകയാണ് മന്ത്രി വി.ശിവൻകുട്ടി. മന്ത്രി ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്‌റ്റിലാണ് തിരുവനന്തപുരം ജില്ലയിൽ മുള‌ളറങ്ങാട് ഗവ.എൽ.പി സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥികൾ അയച്ച കത്തും അതിന് നൽകിയ മറുപടിയും നൽകിയിരിക്കുന്നത്.

സ്‌കൂളിലെ രണ്ടാം ക്ളാസിലെ എൺപത്തിയഞ്ച് വിദ്യാർത്ഥികളാണ് തങ്ങൾക്ക് പഠിക്കാനുള‌ള കുട്ടിപ്പുര എന്ന പാഠഭാഗം സൂചിപ്പിച്ച് മന്ത്രിയെ സദ്യയ്‌ക്ക് ക്ഷണിച്ചത്. കുഞ്ഞുങ്ങളെ ഞാൻ വരും നിങ്ങളോടൊപ്പം ഓണം ആഘോഷിക്കാൻ. എന്ന് നിങ്ങളുടെ മന്ത്രിയപ്പൂപ്പൻ എന്നാണ് മന്ത്രി മറുപടി നൽകിയത്.