
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തുടർച്ചയായി മൂന്നരവർഷത്തോളം ഹോസ്‌റ്റലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ പ്രതിയായ സന്യാസി അറസ്‌റ്റിൽ. മറ്റ് മൂന്നുപേർക്കുമെതിരെ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തിട്ടുണ്ട്. ഇതിലൊരാൾ ഹോസ്‌റ്റൽ വാർഡനാണ്. ലിംഗായത്ത് വിഭാഗത്തിലെ സന്യാസിയായ ശിവമൂർത്തി മുരുക ശരണാരുവിനെയാണ് അൽപം മുൻപ് കർണാടത പൊലീസ് അറസ്‌റ്റ് ചെയ്‌തത്. 15,16 വയസുളള പെൺകുട്ടികളെ തുടർച്ചയായി മൂന്നര വർഷത്തോളം മഠം നടത്തുന്ന ചിത്രദുർഗയിലെ സ്‌കൂളിലെ ഹോസ്‌റ്റലിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനത്തിനിരയായ കുട്ടികൾ ഒടുവിൽ മഠം വിട്ട് പുറത്തെത്തി ഒരു എൻജിഓയോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. സംഘടന ശിശുസംരക്ഷണസമിതിയെ സമീപിച്ചതോടെ ഇയാൾക്കെതിരെ കേസടുത്തു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ലിംഗായത്ത് സമുദായത്തെ പിണക്കാൻ രാഷ്‌ട്രീയ നേതൃത്വങ്ങൾ മടിച്ചതോടെ സ്വാമിയുടെ അറസ്‌റ്റ് വൈകാൻ കാരണമായി. ബിജെപി, കോൺഗ്രസ്, ജെഡിഎസ് നേതൃത്വങ്ങൾക്ക് മഠവുമായി നേരിട്ട് ബന്ധമുണ്ട്.