movie

ലണ്ടൻ: ഒക്ടോബർ അഞ്ച് മുതൽ 16 വരെ നടക്കുന്ന ഈ വർഷത്തെ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ രണ്ട് മലയാള ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. മഹേഷ് നാരായണന്റെ "അറിയിപ്പും" അരവിന്ദന്റെ "തമ്പും" ആണ് പ്രദർശിപ്പിക്കുന്നത്. 1978ൽ നിർമ്മിച്ച അരവിന്ദന്റെ "തമ്പ്" എന്ന ചിത്രത്തിന്റെ പുതിയ കോപ്പി അടുത്തിടെ ഫിലിം ഹെറിറ്റേജ്‌ ഫൗണ്ടേഷൻ നിർമ്മിക്കുകയും അത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കോപ്പിയാണ് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.

പ്രദർശന സമയം

തമ്പ്:

1) 5 October 2022 18:00, BFI Southbank, NFT2

2) Friday 14 October 2022 20:30, BFI Southbank, Studio

അറിയിപ്പ്:

1) Thursday 06 October 2022 20:45, BFI Southbank, NFT3

2) Saturday 08 October 2022 14:45

3) Saturday 08 October 2022 15:00, Curzon Soho Cinema, Screen 3

ഷോണക് സെൻ സംവിധാനം ചെയ്ത "ആൾ ദാറ്റ് ബ്രീത്സ്" എന്ന ഡോക്യുമെന്ററി, രെഹാത് മഹാജന്റെ മേഘദൂത്, ഹാൻസൽ മേത്തയുടെ ഫറാസ് തുടങ്ങിയ ചിത്രങ്ങളാണ് ഇന്ത്യയിൽ നിന്നും ഫെസ്റ്റിവലിൽ പ്രദര്ശിപ്പിക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന മറ്റു ചിത്രങ്ങൾ.

ചിത്രങ്ങളുടെ വിശദ വിവരങ്ങൾ ഈ വെബ് സൈറ്റിൽ ലഭിക്കും: https://whatson.bfi.org.uk/lff/Online/default.asp?BOparam::WScontent::loadArticle::permalink=filmsevents
ഫോൺ: 020 7928 3232