
കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടമുള്ള ഒരു മധുര പലഹാരമാണ് ക്രീം റോൾ. അകത്തായി മൃദുവായ ക്രീം നിറച്ച ക്രിസ്പി റോളാണിത്. എന്നാൽ എങ്ങനെയാണ് ഈ പലഹാരം നിർമ്മിക്കുന്നതെന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ കൈയുറ പോലും ധരിക്കാതെ തൊഴിലാളികൾ ക്രീം റോളുകൾ നിർമ്മിക്കുന്നതാണ് വീഡിയോയിലുള്ളത്.
ശിവം ശർമ്മ എന്ന ഫുഡ് ബ്ലോഗർ പോസ്റ്റു ചെയ്ത വീഡിയോ ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടു. കൈയ്യുറ ധരിക്കാതെ മാവ് കുഴയ്ക്കുന്നതും, അത് വൃത്തിഹീനമായ സ്ളാബിൽ നിരത്തുന്നതും കാണാം. തുടർന്ന് ഉരുട്ടിയ മാവിലേക്കായി ഇരുമ്പ് ദണ്ഡ് പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ച് ചുട്ടെടുക്കുന്നതും കാണാം. ഈ ദണ്ഡുകൾ വെറും നിലത്ത് കൂട്ടിയിട്ട ശേഷമാണ് ഉപയോഗിക്കുന്നത്. വൃത്തിയില്ലാത്ത മെഷീനിൽ നിന്നും റോളിനുള്ളിൽ ക്രീം നിറയ്ക്കുന്നതും ഭക്ഷണപ്രേമികൾക്ക് അറപ്പുളവാക്കുന്ന കാഴ്ചയാണ്. തുരുമ്പെടുത്ത യന്ത്രസമാമഗ്രികളാണ് ഫാക്ടറിയിലുള്ളത്.