മിനി കഥ

ഡോ. ബിന്ദു ബാല

mm

സ​മ​പ്രാ​യ​ക്കാ​രാ​യ​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കെ​ല്ലാം​ ​സ​ന്തോ​ഷ​വും​ ​സ​മാ​ധാ​ന​വു​മു​ള്ള​ ​ജീ​വി​ത​മാ​ണ​ല്ലോ​ ​എ​ന്നോ​ർ​ത്ത​പ്പോ​ൾ​ ​നു​ര​ ​കു​ത്തി​യ​ ​സ​ന്താ​പ​ത്തി​ൽ​ ,​'​O​H​ ​G​O​D...​ ​WHY​ ​M​E​ ​?​ ​"​ ​എ​ന്നൊ​ന്ന് ​ക​ര​യാ​നൊ​രു​മ്പെ​ട്ട​താ​ണ് .
'​ ​എ​ടീ​ ​കോ​പ്പേ...​" ​ത​ന്റെ​ ​അ​സ​ഭ്യ​ ​ഡി​ക്ഷ്ണ​റി​യി​ലെ​ ​ഏ​താ​നും​ ​ക​ടു​ക​ട്ടി​ ​പ​ദ​ങ്ങ​ളും​ ​ചേ​ർ​ത്ത് ​ദൈ​വം​ ​എ​ന്നെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്തു.
'​ഞാ​ൻ​ ​ന​ൽ​കി​യ​ ​അ​പ​ക​ട​ ​സൂ​ച​ന​ക​ൾ​ക്ക് ​പു​ല്ലു​ ​വി​ല​യേ​കി,​ ​ഞാ​നു​ണ്ടാ​ക്കി​യ​ ​വി​ല​ക്കു​ക​ൾ​ ​ത​ല്ലി​ത്ത​ക​ർ​ത്തു​ ​തു​ള്ളി​ച്ചാ​ടി​ ​പോ​വു​ക​യാ​യി​രു​ന്നി​ല്ലേ...​ ​അ​വ​നാ​ണ് ​നി​ന്റെ​ ​ദൈ​വം​ ​എ​ന്ന​ ​മ​ട്ടി​ൽ​ ​!....​ ​ബ​ന്ധ​ക്കാ​ർ,​ ​സ്വ​ന്ത​ക്കാ​ർ,​ ​കൂ​ട്ടു​കാ​ർ...​എ​ന്തി​ന്,​ ​അ​ധ്യാ​പ​ക​രെ ​വ​രെ​ ​നി​ന്നെ​ ​പി​ന്തി​രി​പ്പി​ക്കാ​ൻ​ ​ഞാ​ൻ​ ​ശ​ട്ടം​ ​കെ​ട്ടി.​ ​എ​ന്നി​ട്ടും,​ ​അ​മ്പ​ല​ങ്ങ​ളാ​യ​ ​അ​മ്പ​ല​ങ്ങ​ളി​ലെ​ല്ലാം​ ​ക​യ​റി​(​ ​അ​മ്പ​ല​ങ്ങ​ളി​ൽ​ ​മാ​ത്ര​മോ​?​!​ ..​)​ ​അ​വ​നെ​ത്ത​ന്നെ​ ​കെ​ട്ടാ​ൻ​ ​കി​ട്ട​ണേ​ ​എ​ന്നും​ ​പ​റ​ഞ്ഞു​ ​എ​നി​ക്ക് ​ചെ​വി​ ​ത​ല​ ​സ്വൈ​ര്യം​ ​ത​ന്നോ​ ​നീ​യ് ​?"
'​അ​വ​സാ​നം...​ ​അ​ല്ല,​ ​ആ​ദ്യ​ ​നാ​ളു​ക​ൾ​ ​മു​ത​ൽ​ക്കേ​ ​തു​ട​ങ്ങി​യ​ ​അ​സ്വാ​ര​സ്യ​ങ്ങ​ൾ​ ​വ​ള​ർ​ന്നു​ ​മു​റ്റി,​ ​ആ​ ​ബ​ന്ധ​മെ​ന്ന​ ​ബ​ന്ധ​ന​ത്തി​ൽ​ ​തി​രി​യാ​നും​ ​പി​രി​യാ​നും​ ​പോ​ലു​മാ​വാ​തെ​ ​ഞെ​രി​പി​രി​ ​കൊ​ണ്ട​ ​ദി​ന​ങ്ങ​ളി​ൽ...​ ​'​'​ ​W​h​y​ ​m​e​ ​?​ ​"" ​എ​ന്നെ​ന്നോ​ട് ​പോ​ലും​ ​ചോ​ദി​ക്കാ​ൻ​ ​അ​നു​വാ​ദ​മി​ല്ലാ​തെ....​ ​ഓ​ർ​മ്മ​യു​ണ്ടോ​ ?
കു​റ​ച്ചി​ക്ഷാ..​ ​ണ്ണാ..​ ​വ​ര​യ്ക്ക​ട്ടേ​ന്നു​ ​ഞാ​നു​മൊ​ന്നു​ ​നി​രീ​ച്ചു.
അ​വ​സാ​നം​ ​ക​ളി​ ​കൈ​വി​ട്ടേ​ക്കു​മെ​ന്ന​ ​ഘ​ട്ട​ത്തി​ൽ​ ​ഞാ​നി​റ​ങ്ങി​ ​ക​ളി​ച്ചു.​ ​ച​ങ്ങ​ല​ക​ൾ​ ​ഓ​രോ​ന്നും​ ​പൊ​ട്ടി​ക്കാ​ൻ​ ​ആ​വ​തി​ല്ലാ​തെ​ ​ക​ണ്ണും​ ​ത​ള്ളി​ ​നി​ന്ന​ ​ഒ​ര​നാ​ഥ​യാ​യ​ ​നി​ന​ക്കാ​യി​ ​ഞാ​ൻ​ ​പാ​ടു​പെ​ട്ടു.​ ​ക്ര​മേ​ണ​ ​'​ത​നി​ക്കു​ ​താ​നും​ ​പു​ര​യ്ക്കു​ ​തൂ​ണും​ ​"​ ​മോ​ഡി​ലേ​ക്ക് ​നി​ന്റെ​ ​മ​ന​സി​നെ​ ​മാ​റ്റു​ന്ന​തി​ൽ​ ​ഞാ​ൻ​ ​വി​ജ​യി​ച്ചു.​"
'​കു​ഞ്ഞു​ങ്ങ​ളെ​ ​കൈ​വി​ട്ട് ​ക​ണ്ണീ​രോ​ടെ​ ​നീ​ ​ഇ​റ​ങ്ങു​മ്പോ​ൾ,​ ​ആ​ ​ക​ണ്ണീ​രെ​ന്റെ​ ​ഉ​ള്ളം​ ​ന​ന​ച്ചു.​ ​മ​റ്റെ​ന്തൊ​ക്കെ​യോ​ ​ക​ണ്ടു​ ​ഭ്ര​മി​ച്ച​ ​കു​ഞ്ഞു​ങ്ങ​ൾ​ ​അ​ധി​കം​ ​താ​മ​സി​യാ​തെ​ ​അ​മ്മ​ ​എ​ന്ന​ ​ചെ​റി​യൊ​രു​ ​വാ​ക്കി​ന്റെ​ ​വ​ലി​യ​ ​അ​ർ​ത്ഥം​ ​മ​ന​സി​ലാ​ക്കി​യെ​ന്ന​ത് ​സ​ത്യം.
പി​ന്നീ​ട്,​ ​ഡോ​മെ​സ്റ്റി​ക് ​വ​യ​ല​ൻ​സ് ​എ​ന്ന​ ​പോ​ർ​ച്ച​ട്ട​യ​ണി​ഞ്ഞു​ ​യു​ദ്ധ​ത്തി​നി​റ​ങ്ങി​യ​ ​നി​ന്നെ,​ ​അ​ട​ർ​ക്ക​ള​ത്തി​ൽ​ ​അ​ർ​ജ്ജു​ന​നെ​ ​എ​ന്ന​പോ​ലെ​ ​ഞാ​ൻ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചു.​ ​അ​ബ​ല​യി​ൽ​ ​നി​ന്നും​ ​പ്ര​ബ​ല​യി​ലേ​ക്കു​ള്ള​ ​നി​ന്റെ​ ​പ്ര​യാ​ണം...​ ​അ​തെ​ന്നെ​ ​സ​ന്തോ​ഷി​പ്പി​ക്കു​ന്നു.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​സം​വാ​ദ​ങ്ങ​ളും​ ,​ ​മെ​ഴു​തി​രി​ ​നാ​ള​ങ്ങ​ളു​ടെ​ ​കാ​വ​ലും​,​ ​ഹാ​ഷ് ​ടാ​ഗു​ക​ളും​ ​നി​ന​ക്കാ​യി​ ​ഉ​യ​രാ​ത്ത​തി​ൽ​ ​ഞാ​ൻ​ ​എ​ന്നെ​ ​ത​ന്നെ​ ​അ​ഭി​ന​ന്ദി​ക്കു​ന്നു...."​ ​ദൈ​വ​ത്തി​ന്റെ​ ​പൊ​ട്ടി​ച്ചി​രി​ ​ഞാ​ന​പ്പോ​ൾ​ ​കേ​ട്ടു.
പ​റ​യൂ...​ ​എ​നി​ക്കി​നി​ ​ക​ര​യാ​ൻ​ ​അ​വ​കാ​ശ​മു​ണ്ടോ​ ?
ഇ​ല്ല.
ഞാ​ൻ​ ​അ​തി​ജീ​വി​ത​യ​ല്ലേ.
ലോ​ക​ത്തി​ൽ​ ​ഏ​റ്റ​വും​ ​ആ​ന​ന്ദി​ക്കു​ന്ന​ ​അ​തി​ ​ജീ​വി​ത.