കള്ള് നുണയാനും അടിപൊളി രുചികൾ ആസ്വദിക്കുവാനും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുവാനും ഇത്തവണ ചങ്കത്തികൾ എത്തിയിരിക്കുന്നത് കൊച്ചി മാമല ഷാപ്പിലാണ്.

ചങ്കത്തികൾ എത്തുന്നതിന് മുൻപ് തന്നെ മേശയിൽ വിഭവങ്ങളും കള്ളും നിരന്നിരുന്നു. ഏതൊക്കെ വിഭവങ്ങളാണ് മുന്നിലുള്ളതെന്ന് ഇത്തവണ ചങ്കത്തികൾ തന്നെയാണ് പരിചയപ്പെടുത്തിയത്. ലോബ്‌സ്റ്റർ കറി, കപ്പ, പിടി, കട്‌ല മീൻ കറി, നാടൻ ചിക്കൻ കറി, കള്ളപ്പം, ഞണ്ടു റോസ്റ്റ്, പോർക്ക്, മുയൽ റോസ്റ്റ്, പരൽ മീൻ വറുത്തത്, നങ്ക് വറുത്തത്, ബീഫ് റോസ്റ്റ്, കണ്ണാടി വറ്റ കറി, കൊഴുവ പീര, താറാവ് കറി, കരിമീൻ പൊള്ളിച്ചത്, പോട്ടി റോസ്റ്റ്, ഇടിയിറച്ചി, ചോറ് എന്നിവയാണ് ചങ്കത്തികൾക്ക് മുന്നിലെത്തി. തമാശ പറഞ്ഞും ചിരിച്ചും വിവിധ രുചികൾ ആസ്വദിച്ചും ചങ്കത്തികൾ ഒന്നൊന്നായി വിഭവങ്ങൾ കഴിച്ചു.

chankathikal