ss

ഇ​ന്ദ്ര​ൻ​സ്,​ ​ഷ​റ​ഫു​ദ്ദീ​ൻ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ഷാ​ഫി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ആ​ന​ന്ദം​ ​പ​ര​മാ​ന​ന്ദം​ ​എ​ന്ന് ​പേ​രി​ട്ടു.​ ​ടൈ​റ്റി​ൽ​ ​പ്ര​കാ​ശ​നം​ ​മ​മ്മൂ​ട്ടി​ ​നി​ർ​വ​ഹി​ച്ചു.​അ​ന​ഘ​നാ​രാ​യ​ണ​ൻ​ ​ആ​ണ് ​നാ​യി​ക.​അ​ജു​ ​വ​ർ​ഗീ​സ്,​ ​ബൈ​ജു​ ​സ​ന്തോ​ഷ്,​ഗോ​വി​ന്ദ് ​പൈ,​ ​സാ​ദിഖ്,​ ​കൃ​ഷ്ണ​ച​ന്ദ്ര​ൻ​ ,​വ​നി​ത​ ​കൃ​ഷ്ണ​ച​ന്ദ്ര​ൻ​,​ ​നി​ഷ​ ​സാ​രം​ഗ് എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​എം.​ ​സി​ന്ധു​രാ​ജി​ന്റെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ക്ലീ​ൻ​ ​ഫാ​മി​ലി​ ​ഹ്യു​മ​ർ​ ​എ​ന്റ​ർ​ടെ​യ്ന​റാ​ണ്.
​സ​പ്ത​ത​രം​ഗ് ​ക്രി​യേ​ഷ​ൻ​ന്റെ​ ​ബാ​ന​റി​ൽ​ ​ഒ.​പി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​സ​ന്തോ​ഷ് ​വ​ള്ള​ക്കാ​ലി​ൽ,​ ​പി.​എ​സ്.​പ്രേ​മാ​ന​ന്ദ​ൻ,​ ​ജ​യ​ ​ഗോ​പാ​ൽ,​ ​കെ.​മ​ധു​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​മ​നോ​ജ് ​പി​ള്ള​യാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​മ​നു​ ​മ​ഞ്ജി​ത്തി​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ഷാ​ൻ​ ​റ​ഹ്മാ​ൻ​ ​സം​ഗീ​തം​ ​ന​ൽ​കു​ന്നു.​പി.​ആർ.​ ​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ്.