cc

വൻ താരനിരയിൽ എത്തുന്ന കാമ്പസ് ചിത്രം ലവ് ഫുള്ളി യുവേഴ്സ് വേദ പോസ്റ്റർ പുറത്ത്. നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും തൊണ്ണൂറുകളിലെ ക്യാംപസ് പശ്ചാത്തലമാക്കി ബിഗ് ബഡ്ജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. ശ്രീനാഥ് ഭാസി, രജിഷ വിജയൻ ,വെങ്കിടേഷ് ,ഗൗതം മേനോൻ ,രഞ്ജിത് ശേഖർ, ചന്തുനാഥ്, അനിഖ സുരേന്ദ്രൻ, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, എന്നിവരോടൊപ്പം അൻപതിലധികം പുതുമുഖങ്ങളും വേഷമിടുന്നു.

ആർ ടു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് നിർമ്മാണം. രചന: ബാബു വൈലത്തൂർ.ഛായാഗ്രഹണം: ടോബിൻ തോമസ്.ഗാനരചന: റഫീക്ക് അഹമ്മദ് സംഗീതം: രാഹുൽരാജ്. പി.ആർ.ഒ : എ.എസ്. ദിനേശ്