car-firing-

യുഎസിൽ 200,000ലധികം എസ് യു വികൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ച് ഫോർഡ് മോട്ടോർ കമ്പനി. ഫാൻ മോട്ടോറുകളിലെ ചില പ്രശ്നങ്ങളാണ് കമ്പനിയെ ഇതിന് പ്രേരിപ്പിച്ചത്. കമ്പനിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് ഈ തീരുമാനം. കമ്പനി നിർമ്മിച്ച നിരവധി കാറുകൾക്ക് തീപിടിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. 2015 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പുറത്തിറങ്ങിയ ഫോർഡ് എക്സ്‌പെഡിഷനുകളും ലിങ്കൺ നാവിഗേറ്ററുമാണ് തിരിച്ചുവിളിച്ച കാറുകൾ. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ കാർ മോഡലുകൾ തിരിച്ചുവിളിക്കുന്നത്.

2022 മേയ് മാസത്തിൽ ഏകദേശം 66,000 കാറുകളാണ് ഫോർഡ് തിരിച്ചുവിളിച്ചത്. എഞ്ചിൻ തീപിടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നതിനെ തുടർന്നായിരുന്നു ഇത്. സർക്യൂട്ട് ബോർഡുകളാണ് പ്രധാന കാരണമായി കമ്പനി കണ്ടെത്തിയത്. 25ഓളം തീപിടിത്തങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ പന്ത്രണ്ട് സംഭവങ്ങളിലും കാറുകൾക്ക് വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഉടമകൾക്ക് ഒരു ചെലവും കൂടാതെ ഫ്രണ്ട് ബ്ലോവർ മോട്ടോർ അസംബ്ലി മാറ്റി നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.