pp

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ' പൊന്നിയിൻ സെൽവനിലെ വലിയ പഴുവേട്ടരയരിനെയും ചിന്ന പഴുവേട്ടവരയരിനെയും പരിചയപ്പെടുത്തി പുതിയ കാരക്ടർ പോസ്റ്റർ പുറത്ത്. ശരത്കുമാറും പാർതഥിപനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിത ദുലിപാല, ജയചിത്ര എന്നിവരാണ് മറ്റ് താരങ്ങൾ. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ എത്തുന്ന ചിത്രം സെപ്തംബർ 30ന് റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം.

പി.ആർ.ഒ : ശബരി