
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ മൂന്നാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ ഏക പക്ഷീയമായ ഒരു ഗോളിന് കീഴടക്കി. 23ാം മിനിട്ടിൽ ജേഡൻ സാഞ്ചോ യാണ് യുണെറ്റഡിന്റെ വിജയ ഗോൾ നേടിയത്.5 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ യുണെറ്റഡ് . കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ആഴ്സനലാണ് ഒന്നാമത്.