മലയാളി പ്രേക്ഷകർ കാത്തിരുന്ന കൗമുദി ടി.വിയുടെ ഓണം സ്പെഷ്യൽ തീം സോംഗ് റിലീസായി. 'താളം മേളം പൊന്നോണം' എന്ന ഗാനത്തിൽ എത്തിയിരിക്കുന്നത് ചലച്ചിത്ര താരം അനുശ്രീയാണ്. എസ് മഹേഷ് സംവിധാനം ചെയ്‌തിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ആർ ബാലഗോപാലാണ്.
രാജീവ് ഗോവിന്ദന്റെ വരികൾ അർച്ചന ഗോപിനാഥാണ് ആലപിച്ചിരിക്കുന്നത്. ജയൻ ദാസാണ് ഛായാഗ്രഹണം. ശ്രീജിത്ത് ശിവാനന്ദനാണ് കൊറിയോഗ്രഫി നിർവഹിച്ചിരുക്കുന്നത്. കൗമുദി ടി.വിയുടെ എല്ലാ പ്രേക്ഷകർക്കും അനുശ്രീ ഓണാശംസകൾ നേർന്നു.
