shawarma

തിരുവനന്തപുരം: വൃത്തിഹീനവും ശരിയായി വേവിക്കാത്തതുമായ സാഹചര്യങ്ങളിൽ ഷവർമ്മ വില്നപ നടത്തുന്നത് തടയാൻ സംസ്ഥാന സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി. ലൈസൻസില്ലാതെ ഷവർമ്മ വില്നപ നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ശിക്ഷ ലഭിക്കും. വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യരുതെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കി. അടുത്തിടെ ഷവർമ്മയിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് വിദ്യാർത്ഥിനി മരിക്കുകയും നിരവധി പേർ ചികിത്സയിലാവുകയും ചെയ്തിരുന്നു.

പ്രധാന നിർദ്ദേശങ്ങൾ

ബ്രെഡ് / കുബ്ബൂസ് / ഇറച്ചി എന്നിവ വാങ്ങിയ തീയതി, ഉപയോഗ കാലാവതിയടക്കം രേഖപ്പെടുത്തിയ ലേബൽ പതിക്കണം

ഒരു മണിക്കൂറിനുശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കവറിൽ രേഖപ്പെടുത്തണം

ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം

അരിയുന്നബീഫ് 15 സെക്കൻഡ് നേരം 71 ഡിഗ്രി സെൽഷ്യസിൽ രണ്ടാമതും വേവിക്കണം

കോഴിയിറച്ചി 15 സെക്കൻഡ് നേരം 74 ഡിഗ്രി സെൽഷ്യസിലാണ് രണ്ടാമത് വേവിക്കേണ്ടത്

മയണൈസ് പുറത്തെ താപനിലയിൽ രണ്ട് മണിക്കൂറിലധികം സൂക്ഷിക്കരുത്‌

ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം.

ഷവർമ്മ തയാറാക്കാനുള്ള ഉത്പന്നങ്ങൾ എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ളവ ആയിരിക്കണം

പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിർമ്മാണത്തിന് ഉപയോഗിക്കാവൂ.

തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം,കൃത്യമായ പരിശീലനം നൽകണം