coconut

കൊച്ചി: ആഗോള കൃഷിയിട വിസ്തൃതിയിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനമാണെങ്കിലും നാളികേര ഉത്‌പാദനത്തിലും ഉത്പാദനക്ഷമതയിലും ഇന്ത്യയ്ക്കുള്ളത് ഒന്നാംസ്ഥാനമാണെന്ന് കേന്ദ്ര കൃഷി, കാർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. നാളികേര വികസന ബോർഡിന്റെ ആറാമത് സംസ്ഥാനതല ബോർഡിന്റെയും 24-ാമത് ലോക നാളികേര ദിനത്തിന്റെയും ഉദ്ഘാടനം ഗുജറാത്തിലെ ജുനഗഢിലുള്ള ബഹുമാലി ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

21.11 ദശലക്ഷം

ഇന്ത്യയിൽ നാളികേര കൃഷി 21.11 ദശലക്ഷം ഹെക്‌ടറിൽ.

9,346

ഇന്ത്യയിൽ വാർഷിക ഉത്പാദനം 20,309 ദശലക്ഷം നാളികേരം. ഹെക്‌ടറിൽ 9,346.

12 ദശലക്ഷം

നാളികേര കൃഷി ഉപജീവനമാർഗമായുള്ളത് ഇന്ത്യയിൽ 12 ദശലക്ഷം കർഷകർക്ക്.

90%

രാജ്യത്ത് 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും നാളികേരകൃഷിയുണ്ട്. നാളികേര മേഖലയുടെ 90 ശതമാനവും കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ.

₹30,000 കോടി

ഇന്ത്യൻ ജി.ഡി.പിയിൽ നാളികേര മേഖലയുടെ പങ്ക്.