thomas-isaac

കൊച്ചി: മസാല ബോണ്ടേ കേസിൽ മുൻമന്ത്രി തോമസ് ഐസക്കിനെതിരായ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തോമസ് ഐസക്കും കിഫ്‌ബിയും നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ നടപടി.

ഫെമ നിയലംഘനം നടത്തിയെന്ന് ആരോപിക്കുന്ന ഇ.ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് തോമസ് ഐസക് ഹർജിയിൽ പറഞ്ഞു. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചത്. ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ.ഡിക്കില്ല, റിസർവ് ബാങ്കിനാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി .


അതേസമയം സംശയകരമായ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സമൻസ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ അധികാരം ഉണ്ടെന്നും ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും, അതുവരെ ഐസക് ഉൾപ്പെടെയുള്ളവർക്കെതിരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.