card

കൊച്ചി: ഇന്ത്യയിലെ ആദ്യ കാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി എസ്.ബി.ഐയുടെ ക്രെഡിറ്റ് കാർഡ് വിതരണവിഭാഗമായ എസ്.ബി.ഐ കാർഡ്. എല്ലാ ഓൺലൈൻ പർച്ചേസുകൾക്കും അഞ്ചുശതമാനം കാഷ്ബാക്ക് നേടാമെന്നതാണ് കാർഡിന്റെ സവിശേഷത.

എസ്.ബി.ഐ കാർഡ് സ്‌പ്രിന്റ് വഴി ലളിതമായി കാർഡ് നേടാം. കാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് വീസ പ്ളാറ്റ്‌ഫോമിൽ ലഭിക്കും. പ്രത്യേക ഓഫറായി 2023 മാർച്ചുവരെ ആദ്യവർഷത്തേക്ക് കോണ്ടാക്‌ട്‌ലെസ് കാർഡ് സൗജന്യമാണ്.