rafa

ന്യൂയോർക്ക്: മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റിട്ടും പതറാതെ പൊരുതിയ സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ കുതിപ്പ് തുടരുന്നു.പുരുഷ സിംഗിൾസിൽ ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയെ നാല് സെറ്റ്നീണ്ട പോരാട്ടത്തിൽ കീഴടക്കി നദാൽ മൂന്നാം റൗണ്ടിൽ എത്തി. ആദ്യ സെറ്റ് 2-6ന് ഫോഗ്നിനിക്ക് മുന്നിൽ അടിയറവ് വച്ച നദാൽ എന്നാൽ പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തി രണ്ടും മൂന്നും നാലും സെറ്റുകൾ യഥാക്രമം 6-4,6-2,6-1ന് സ്വന്തമാക്കുകയായിരുന്നു.

ഇതിനിടെ നാലാം സെറ്റിൽ ഒരു റിട്ടേണിനിടെ റാഫയുടെ റാക്കറ്റ് കോർട്ടിലിടിച്ച് ബൗൺസ് ചെയ്ത് അദ്ദേഹത്തിന്റെ തന്നെ മൂക്കിൽ കൊള്ളുകയായിരുന്നു. രക്തം വന്നതോടെ റാഫ മെഡിക്കൽ ബ്രേക്ക് എടുത്തു. 3-0ത്തിന് മുന്നിലായിരുന്നു അപ്പോൾ റാഫ. തുടർന്ന് മൂക്കിൽ ബാൻഡേജ് അണിഞ്ഞ് കോർട്ടിലെത്തിയ റാഫ 6-1ന് ആ സെറ്റ് അനായാസം സ്വന്തമാക്കി മൂന്നാം റൗണ്ട് ഉറപ്പിക്കുകയായിരുന്നു.

വനിതാ സിംഗിൾസിൽ ഗാർബീൻ മുഗുരുസ, കരോളിന് പ്ലിസ്കോവ തുടങ്ങിയവരും മൂന്നാം റൗണ്ടിൽ എത്തി.

ബൈ ബൈ ലെജൻഡ്

യു.​എ​സ് ​ഓ​പ്പ​ൺ​ ​വ​നി​താ​ ​ഡ​ബി​ൾ​സി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​ഇ​തി​ഹാ​സ​ങ്ങ​ളാ​യ​ ​വി​ല്യം​സ് ​സ​ഹോ​ദ​രി​മാ​ർ​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യി.
ഇ​രു​വ​രു​ടേ​യും​ ​ക​രി​യ​റി​ലെ​ ​അ​വ​സാ​ന​ ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​എ​ന്ന് ​ഏ​റെ​ക്കു​റെ​ ​ഉ​റ​പ്പാ​യ​ ​ഇ​ത്ത​വ​ണ​ത്തെ​ ​യു.​എ​സ് ​ഓ​പ്പ​ണി​ൽ​ ​വ​നി​താ​ഡ​ബി​ൾ​സ് ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​ചെ​ക്ക് ​ജോ​ഡി​ ​ലൂ​സി​ ​ഹ്ര​ഡേ​ക്ക​-​ ​ലി​ൻ​ഡ​ ​നൊ​സ്ക്കോ​വ​ ​സ​ഖ്യ​ത്തോ​ടാ​ണ് ​പൊ​രു​തി​ ​തോ​റ്റ​ത്.​ ​ആ​ദ്യ​ ​സെ​റ്റി​ൽ​ ​ക​ടു​ത്ത​ ​പോ​രാ​ട്ടം​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​ടൈ​ബ്രേ​ക്ക​റി​ലാ​ണ് 42​കാ​രി​യാ​യ​ ​വീ​ന​സും​ 40​ ​കാ​രി​യാ​യ​ ​സെ​റീ​ന​യും​ ​കീ​ഴ​ട​ങ്ങി​യ​ത് ​(6​/7​).​ ​അ​ടു​ത്ത​ ​സെ​റ്റ് 6​-4​ന് ​സ്വ​ന്ത​മാ​ക്കി​ ​ചെ​ക്ക് ​ജോ​ഡി​ ​വി​ജ​യം​ ​സ്വ​ന്ത​മാ​ക്കി.
2018​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​സെ​റീ​ന​യും​ ​വീ​ന​സും​ ​ഡ​ബി​ൾ​സി​ൽ​ ​ഒ​രു​മി​ച്ച് ​മ​ത്സ​രി​ക്കു​ന്ന​ത്.​ 14​ ​ഗ്രാ​ൻ​സ്ലാം​ ​കി​രീ​ട​ങ്ങ​ളും​ 3​ ​ഒ​ളി​മ്പി​ക് ​സ്വ​ർ​ണ​ ​മെ​ഡ​ലു​ക​ളും​ ​സെ​റീ​ന​ ​-​ ​വീ​ന​സ് ​സ​ഖ്യം​ ​നേ​ര​ത്തേ​ ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​വൈ​ൽ​ഡ് ​കാ​ർ​ഡ​‌ി​ലൂ​ടെ​യാ​ണ് ​ഇ​ത്ത​വ​ണ​ ​യു.​എ​സ് ​ഓ​പ്പ​ൺ​ ​ഡ​ബി​ൾ​സി​ന് ​ഇ​രു​വ​രും​ ​ഇ​റ​ങ്ങി​യ​ത്.​ ​ഈ​ ​യു.​എ​സ് ​ഓ​പ്പ​ണോ​ടെ​ ​വി​ര​മി​ക്കു​മെ​ന്ന് ​നേ​ര​ത്തേ​ ത​ന്നെ​ ​പ്ര​ഖ്യാ​പി​ച്ച​ ​സെ​റീ​ന​ ​സിം​ഗി​ൾ​സി​ൽ​ ​മൂ​ന്നാം​ ​റൗ​ണ്ടി​ൽ​ ​എ​ത്തി​യി​ട്ടു​ണ്ട്.

അ​സ​ര​ങ്ക​യ്ക്ക് ​കൈ​ ​കൊ​ടു​ക്കാ​തെ​ ​മാ​ർ​ത്ത
യു.​എ​സ് ​ഓ​പ്പ​ൺ​ ​വ​നി​താ​ ​സിം​ഗി​ൾ​സി​ൽ​ ​റ​ഷ്യ​യു​ടെ​ ​യു​ക്രെ​യി​ൻ​ ​അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധം.​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​ത​ന്നെ​ ​തോ​ൽ​പ്പി​ച്ച​ ​ബെ​ല​റൂ​സ് ​താ​രം​ ​വി​ക്ടോ​റി​യ​ ​അ​സ​ര​ങ്ക​യ്ക്ക് ​ഷെ​യ്ക്ക് ​ഹാ​ൻ​ഡ് ​ന​ൽ​കാ​ൻ​ ​യു​ക്രെ​യി​ൻ​ ​താ​രം​ ​മാ​ർ​ത്ത​ ​കോ​സ്റ്റ്യ​ക്ക് ​വി​സ​മ്മ​തി​ച്ചു.​ ​യു​ക്രെ​യി​ൻ​ ​അ​ധി​നി​വേ​ശ​ത്തി​ൽ​ ​റ​ഷ്യ​യ്ക്ക് ​വ​ലി​യ​ ​പി​ന്തു​ണ​ ​കൊ​ടു​ക്കു​ന്ന​ ​രാ​ജ്യ​മാ​ണ് ​ബെ​ല​റൂ​സ്.​ ​അ​സ​ര​ങ്ക​യും​ ​മാ​ർ​ത്ത​യും​ ​മ​ത്സ​ര​ശേ​ഷം​ ​ഷെ​യ്ക്ക് ​ഹാ​ൻ​ഡി​ന് ​പ​ക​രം​ ​റാ​ക്ക​റ്റ് ​മു​ട്ടി​ച്ചാ​ണ് ​അ​ഭി​വാ​ദ്യം​ ​ചെ​യ്ത​ത്.