an-shamseer

തിരുവനന്തപുരം: എം ബി രാജേഷ് മന്ത്രിയാകുന്നതോടു കൂടി സ്പീക്കർ പദവി തേടി എത്തിയിരിക്കുന്നത് തലശ്ശേരി എം.എൽ.എ എ എൻ ഷംസീറിനെയാണ്. എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസഭയിൽ മാറ്റത്തിന് കളമൊരുങ്ങിയത്. മന്ത്രിസഭയിലേക്ക് ഷംസറിന്റെ പേരാണ് ആദ്യം ഉയർന്നുകേട്ടതെങ്കിലും എം ബി രാജേഷിലേക്ക് എത്തുകയായിരുന്നു.

എം വി ഗോവിന്ദന്റെ ഒഴിവിൽ കണ്ണൂരിന്റെ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷംസീറിനെ സ്പീക്കർ ആക്കുന്നതോടെ സിപിഎം ലക്ഷ്യമിടുന്നത്. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ താൽപര്യം കൂടി ഷംസീറിന്റെ കാര്യത്തിൽ കണക്കിലെടുത്തിട്ടുണ്ടെന്നാണ് അറിവ്.

യുവത്വത്തിന്റെ കരുത്ത്.... അഭിവാദ്യങ്ങൾ ❤️

Posted by V Sivankutty on Friday, 2 September 2022

എന്തായാലും നിയമസഭയിൽ അപ്രതീക്ഷിതമായി പ്രതിഷേധമുയർത്തുന്ന ഷംസീർ സഭാ നാഥനായി വരുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.