forex

മുംബയ്: ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം ആഗസ്‌റ്റ് 26ന് സമാപിച്ച ആഴ്‌ചയിൽ 300 കോടി ഡോളർ ഇടിഞ്ഞ് 56,104.6 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ വിദേശ നാണയശേഖരത്തിലുണ്ടായ ഇടിവ് 4,500 കോടി ഡോളറാണ്. 49,864.5 കോടി ഡോളറാണ് വിദേശ കറൻസി ആസ്‌തി (എഫ്.സി.എ); ഇടിവ് 257.1 കോടി ഡോളർ. കരുതൽ സ്വർണശേഖരം 27.1 കോടി ഡോളർ താഴ്‌ന്ന് 3,964.3 കോടി ഡോളറായി. ഡോളറിനെതിരെ രൂപയുടെ തളർച്ചയുടെ ആക്കം കുറയ്ക്കാൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ചതാണ് വിദേശ നാണയശേഖരം കുറയാൻ ഇടയാക്കിയത്.