
ദുബായ്: ഏഷ്യാ കപ്പിൽ സൂപ്പർ ഫോർ ഉറപ്പിച്ച ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഓൾറൗണ്ടർ രവീന്ദര ജഡേജയുടെ പരിക്ക്. വലത് കാൽമുട്ടിന് പരിക്കേറ്റ ജഡേജയ്ക്ക് ടൂർണമെന്റിൽ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാനാകില്ല. ജഡേജയ്ക്ക് പകരം അക്സർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകിയ താരമാണ് ജഡേജ. നിലവിൽ ബി.സി.സി.ഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ജഡേജ. ട്വന്റി-20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി ഈ മാസം 15ആണ്. അതിന് മുമ്പ് താരം സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്.