kk

ചരിത്രത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡീലീന് ദുബായ് നഗരം സാക്ഷിയായ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു,​ ദുബായിലെ ഏറ്റവും ആഢംബര ഹർമ്മ്യങ്ങളുള്ള പാം ജുമേറയിൽ അംബാനി കുടുംബം ഒരു വില്ല വാങ്ങിയത് 640 കോടി രൂപയ്ക്കായിരുന്നു. ഇളയമകൻ ആനന്ദിന് വേണ്ടിയാണ് മുകേഷ് അംബാനി വീട് വാങ്ങിയതെന്നാണ് റിപ്പോർട്ട് ഇപ്പോഴിതാ ആഡംബര വില്ലയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരിക്കുകയാണ്. .

വിലയ്ക്കൊത്ത ആഡംബരങ്ങളോടെ തന്നെയാണ് പാംജുമൈറ ദ്വീപിന്റെ വടക്കുഭാഗത്തായി നിർമ്മിച്ചിരിക്കുന്ന വില്ല. രൂപ കല്പന ചെയ്തിരിക്കുന്നത്. കടലിന് അഭിമുഖമായാണ് വില്ല സ്ഥിതി ചെയ്യുന്നത്. ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ച് ഫർണിഷ് ചെയ്തിരിക്കുന്ന ഇത് ഒരു വെണ്ണക്കൽ കൊട്ടാരമെന്ന് പറഞ്ഞാലും അമിതമാവില്ല. കൂടുതലും വെള്ളനിറത്തിന്റെ പ്രൗഡിയിലാണ് ഉൾവശം. 10 കിടപ്പുമുറികളാണ് വില്ലയിലുള്ളത്. രണ്ടു നിലകളിലായി പ്രൈവറ്റ് സ്പാ, ഇൻഡോർ ഔട്ട്‌ഡോർ പൂളുകൾ, സലൂൺ, പൂർണ്ണമായും ഫർണിഷ് ചെയ്ത ബാർ എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു

kk

നിർമ്മാണത്തിലും സൗകര്യങ്ങളിലുമെല്ലാം അതിനൂതന സാങ്കേതികവിദ്യകളാണ് ഉയോഗിച്ചിരിക്കുന്നത്. പൂർണമായും ഓട്ടമേഷൻ ടെക്‌നൊളജിയിലാണ് വില്ല പ്രവർത്തിക്കുന്നത്. ഹാംഗിംഗ് ലൈറ്റുകളും

സ്വീകരണമുറിയിലെ ഷാൻലിയറും ഓപ്പൺ കിച്ചനും വിശാലമായ കിടപ്പുമുറികളും ഏറ്റവും വലിയ പ്രത്യേകതയാണ്.

kk

പുറംകാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ ഗ്ലാസ് ഭിത്തികളും ഉൾപ്പെടുത്തിയിരിക്കുന്നു. വിശ്രമവേളകൾ ആസ്വദിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും വീടിനുള്ളിൽ തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ 70 മീറ്റർ ദൂരത്തിൽ പ്രൈവറ്റ് ബീച്ചും ഉൾപ്പെടുത്തിയാണ് വില്ലയുടെ രൂപകൽപന.

kk