pakisthan

ഇന്ത്യ -പാക് പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങി

ഷാ​ർ​ജ​:​ ​ഏ​ഷ്യാ​ ​ക​പ്പ് ​ക്രി​ക്ക​റ്റ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഗ്രൂ​പ്പ് ​എ​യി​ലെ​ ​നി​ർ​ണാ​യ​ക​ ​മ​ത്സ​ര​ത്തി​ൽ ഹോം​ഗ്കോം​ഗി​നെ​തി​രെ​ 155 റൺസിന് തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ കടന്നു. ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​പാ​കി​സ്ഥാ​ൻ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 2​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 193​ ​റ​ൺ​സ് ​നേ​ടി.​ ​മറുപടിക്കിറങ്ങിയ ഹോംഗ്കോംഗ് 10.4 ഓവറിൽ 38 റൺസിന് ഓൾഔട്ടാവുകയായിരുന്നു. തോൽവിയോടെ ഹോംഗ്കോംഗ് പുറത്തായി. ഇതോടെ നാളെ സൂപ്പർ ഫോറിൽ ഇന്ത്യ -പാക പോരാട്ടത്തിന് കളമൊരുങ്ങി.

റൺസടിസ്ഥാനത്തിൽ ട്വന്റി-20യിൽ പാകിസ്ഥാന്റ ഏറ്റവും വലിയ വിജയമാണിത്. ഹോംഗ്കോംഗിന്റെ ഈ ഫോർമാറ്റിലെ ഏറ്രവും ചെറിയ ടോട്ടലും ഈ മത്സരത്തിലേതാണ്.

പാകിസ്ഥാനായി ഷദാബ് ഖാൻ 2.4ഓവറിൽ 8 റൺസ് നൽകി നാല് വിക്കറ്റ് നേടി. മൊഹമ്മദ് നവാസ് മൂന്നും നസീം ഷാ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഹോംഗ്കോംഗ് ബാറ്റർമാരിൽ ആർക്കും രണ്ടക്കം കടക്കാനായില്ല. എക്സ്ട്രായായി പത്ത് റൺസ് കിട്ടിയില്ലായിരുന്നെങ്കിൽ അവരുടെ പതനത്തിന്റെ ആഴം വീണ്ടും വർദ്ധിച്ചേനെ. 8 റൺസെടുത്ത ക്യാപ്ടൻ നിസാഖത്ത് ഖാനാണ് അവരുടെ ടോപ്‌ സ്കോറർ.

നേരത്തേ പു​റ​ത്താ​കാ​തെ​ 6​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 57​ ​പ​ന്തി​ൽ​ 78​ ​റ​ൺ​സെ​ടു​ത്ത​ ​ഓ​പ്പ​ണർ​ ​മു​ഹ​മ്മ​ദ് ​റി​സ്വാ​നാ​ണ് ​പാ​ക് ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ 41​ ​പ​ന്തി​ൽ​ 3​ ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 53​ ​റ​ൺ​സ് ​നേ​ടി​ ​ഫ​ഖ​ർ​ ​സ​മാ​നും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ത്തു.​ ​ഖു​ൽ​ദി​ഷ് ​ഷാ​ 5​ ​സി​ക്സു​ൾ​പ്പെ​ടെ​ 15​ ​പ​ന്തി​ൽ​ 35​ ​റ​ൺ​സു​മാ​യി​ ​ക​ത്തി​ക്ക​യ​റി.​
സൂ​പ്പ​ർ​ ​ഫോറിൽ ഇന്ന്
​ശ്രീ​ല​ങ്ക​യും - അ​ഫ്ഗാ​നി​സ്ഥാ​ൻ

(രാത്രി 7.30 മുതൽ)