
ഓസാക്ക: മലയാളി താരം എച്ച്.എസ് പ്രണോയ്‌ക്ക് ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടറിൽ തോൽവി. ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് ചൈനീസ് തായ് പേയുടെ ചൗ തിയെൻ ചെന്നിനോട് മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പ്രണോയ് തോറ്റത്. ആദ്യ ഗെയിം 21-17ന് സ്വന്തമാക്കിയ പ്രണോയ് എന്നാൽ അടുത്ത രണ്ട് ഗെയിമിലും യഥാക്രമം 15-21, 22-20 ന് പൊരുതി വീഴുകയായിരുന്നു.