leopard

ഇടുക്കി: ആളുകളെ ആക്രമിച്ച പുലിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. മാങ്കുളത്ത് ഇന്ന് പുലർച്ചെയാണ് സംഭവം.രണ്ട് ആടുകളെ കൊന്ന പുലി അമ്പതാംമൈൽ സ്വദേശി ഗോപാലനെ ആക്രമിക്കുകയായിരുന്നു.

ആളുകളെ ആക്രമിച്ചതോടെയാണ് നാട്ടുകാ‌ർ ചേർന്ന് പുലിയെ തല്ലികൊന്നത്. പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി ഇതിനകത്തേയ്ക്ക് കയറിയിരുന്നില്ല.