kavya

സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് കാവ്യാ മാധവൻ. സമൂഹമാദ്ധ്യമങ്ങളിലും അധികം സജീവമല്ലാത്ത താരത്തിന്റെ പുത്തൻ ചിത്രങ്ങളൊക്കെ ഇടയ്‌ക്കൊക്കെയാണ് പുറത്തുവരാറുള്ളത്. ഈ ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാവ്യാ മാധവൻ പൊതുവേദികളിലും എത്താറില്ല.

ഇപ്പോഴിതാ കാവ്യാ മാധവന്റെ പുതിയ ചിത്രം പുറത്തുവന്നിരിക്കുകയാണ്. കറുത്ത ഷർട്ടും ജീൻസും അണിഞ്ഞെത്തിയ താരത്തിന്റെ ചിത്രം നിമിഷ നേരം കൊണ്ട് വെെറലായിരിക്കുകയാണ്. ചെന്നൈ നെയിൽ ആർടിസ്ട്രി സലൂൺ സന്ദർശിച്ചതിന്റെ ചിത്രമാണിത്.

kavya

കാവ്യ മെലിഞ്ഞുവെന്നും സിനിമയിലേയ്ക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണോ എന്നും ആരാധകർ ചോദിക്കുന്നു. 2016ൽ പുറത്തിറങ്ങിയ ‘പിന്നെയും’ എന്ന ചിത്രത്തിലാണ് കാവ്യാ മാധവൻ ഒടുവിലായി അഭിനയിച്ചത്. ദിലീപ് പ്രധാന വേഷത്തിലെത്തിയ ചിത്രം അടൂർ ഗോപാലകൃഷ്ണനാണ് ഒരുക്കിയത്.

View this post on Instagram

A post shared by The Nail Artistry (@the.nailartistry)