തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ബാഗിലെന്താണ് ഉള്ളതെന്നറിയാൻ ആഗ്രഹമുള്ള നിരവധി പേരുണ്ട്. താരങ്ങളുടെ 'വാട്‌സ് ഇൻ മൈ ബാഗ്' സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, വാട്‌സ് ഇൻ മൈ ബാഗുമായെത്തിയിരിക്കുകയാണ് നടി നിഷ സാരംഗ്.

വളകളും, പുസ്തകങ്ങളും, കമ്മലും, ലോട്ടറി ടിക്കറ്റുമടക്കമുള്ള സാധനങ്ങളാണ് നടിയുടെ ബാഗിലുള്ളത്. 'ഇതെന്റെ കുണുക്ക് ബോക്‌സാണ്. ഇതിനകത്ത് വളകളും, കമ്മലും, കറുത്തമാലയുമാണുള്ളത്. പിന്നെ ടിഷ്യൂ പേപ്പറും മാസ്‌കുമൊക്കെ ബാഗിലുണ്ട്.
പിന്നെ ഒരു വൈറ്റ് പേപ്പറുണ്ട്. പെട്ടെന്ന് എന്തെങ്കിലും എഴുതാനായിട്ട് ഉണ്ടാകുകയാണെങ്കിൽ ഉപയോഗിക്കാല്ലോയെന്ന് നിഷ സാരംഗ് പറയുന്നു. എന്റെ സമ്പാദ്യപ്പെട്ടി ഇത്രയേയുള്ളൂവെന്ന് പറഞ്ഞുകൊണ്ട് എ ടി എം കാർഡുകളകടക്കമുള്ളവ സൂക്ഷിച്ചുവച്ചിരിക്കുന്നത് കാണിക്കുന്നു. ചീപ്പ്, ലോട്ടറി ടിക്കറ്റ്,ഗ്യാസിന്റെ ബുക്കും ഉണ്ട്.
പിന്നെ ബാഗിലുള്ളത് പുസ്തകങ്ങളാണ്. ഇതുമൂലമാണ് ബാഗിനിത്രയും വെയിറ്റ് ഉണ്ടാകുന്നത്. ഇന്ദ്രൻസിന്റെ സൂചിയും നൂലുമെന്ന പുസ്തകങ്ങളും ഇതിലുണ്ട്. പിന്നെ ഡയറിയുണ്ട്. വീഡിയോ കാണാം...