mm

ലോ​ക​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന​ ​അ​ര​വി​ന്ദ​ന്റെ​ ​"​ത​മ്പ്"​ ​ല​ണ്ട​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​ഒ​ക്ടോ​ബ​ർ​ 5​ ​മു​ത​ൽ​ 16​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ര​ണ്ടു​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ന്റെ​ ​അ​റി​യി​പ്പ് ആ​ണ് ​മ​റ്റൊ​രു​ ​ചി​ത്രം.​ഷോ​ണ​ക് ​സെ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​ൾ​ ​ദാ​റ്റ് ​ബ്രീ​ത്സ് ​എ​ന്ന​ ​ഡോ​ക്യു​മെ​ന്റ​റി,​ ​രെ​ഹാ​ത് ​മ​ഹാ​ജ​ന്റെ​ ​മേ​ഘ​ദൂ​ത്,​ ​ഹാ​ൻ​സ​ൽ​ ​മേ​ത്ത​യു​ടെ​ ​ഫ​റാ​സ് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നുള്ള ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ.​ ​അ​ര​വി​ന്ദ​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​മു​മ്പും​ ​ല​ണ്ട​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​അ​ര​വി​ന്ദ​ൻ​ ​ക്ഷ​ണി​താ​വാ​യി​ ​പ​ങ്കെ​ടു​ക്കു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.
1978​ ​ൽ​ ​നി​ർ​മ്മി​ച്ച​ ​ത​മ്പി​ന്റെ​ ​പു​തി​യ​ ​കോ​പ്പി​ ​അ​ടു​ത്തി​ടെ​ ​ഫി​ലിം​ ​ഫെ​റി​റ്റേ​ജ്‌​ ​ഫൗ​ണ്ടേ​ഷ​ൻ​ ​നി​ർ​മ്മി​ക്കു​ക​യും​ ​അ​ത് ​കാ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും​ ​വ്യാ​പ​ക​മാ​യ​ ​ശ്ര​ദ്ധ​ ​നേ​ടു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​കാ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​ ​ജ​ല​ജ,​ ​അ​ര​വി​ന്ദ​ന്റെ​ ​മ​ക​ൻ​ ​രാ​മു​ ​തു​ട​ങ്ങി​യ​വ​ർ​ ​ക്ഷ​ണി​താ​ക്ക​ളാ​യു​ണ്ടാ​യി​രു​ന്നു.​പു​നഃ​സൃ​ഷ്ടി​ച്ച​ ​കോ​പ്പി​യാ​ണ് ​ല​ണ്ട​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.