kailas-menon

ടൊവിനോ തോമസിന്റെ ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ്’ എന്ന ഗാനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ. അദ്ദേഹം സോഷ്യൽ മീഡിയയിലും സജീവമാണ്.


മകൻ സമന്യു രുദ്ര‌യുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ കൈലാസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ക്യൂട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'താരാട്ടുപാടാൻ അമ്മയുണ്ടല്ലോ' എന്ന ക്യൂട്ട് ആണ് രുദ്ര പാടുന്നത്. അമ്മ ചോദിക്കുന്നതിനനുസരിച്ചാണ് കൊച്ചുമിടുക്കൻ പാട്ടുപാടുന്നത്. 'താരാട്ടു പാടുവാൻ അമ്മയുണ്ടല്ലോ, താളം പിടിക്കുവാൻ അച്ഛനുണ്ടല്ലോ, ഓമനക്കൺകളിൽ നിദ്ര വന്നല്ലോ, ഓടിപ്പോ കാറ്റേ നീ ഒച്ചവയ്ക്കാതെ...'- എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.