lara
lara

ഹൈദരാബാദ്: ഐ.പി.എൽ ഫ്രാഞ്ചൈസി സൺറൈസേഴ്‌സ് ഹൈദരാബാദ് ടോം മൂഡിക്ക് പകരം വെസ്റ്റിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറയെ മുഖ്യ പരിശീലകനായി നിയമിച്ചു .കഴിഞ്ഞ സീസണിൽ ഹൈദരാബാദ് ടീമിന്റെ ബാറ്റിംഗ് കോച്ചും സ്ട്രാറ്റജിക് അഡ്വൈസറുമായിരുന്നു ലാറ. ഇതാദ്യമായാണ് ലാറ ഒരു ഐ.പി.എൽ ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്.

കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ ആറ് ജയം മാത്രമാണ് സൺറൈസേഴ്‌സിന് നേടാനായത് . 2013 മുതൽ 2019 വരെ സൺറൈസേഴ്‌സിന്റെ പരിശീലകനായിരുന്ന ടോം മൂഡിക്ക് കീഴിൽ ടീം അഞ്ചു തവണ പ്ലേ ഓഫ് കളിച്ചു. 2016-ൽ ടീം കിരീടം നേടുകയും ചെയ്തു.