amit-shah

തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഇനി ഭാവിയുള്ളത് ബി ജെ പിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ പട്ടികജാതി മോർച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്ത് നിന്ന് കോൺഗ്രസും ലോകത്ത് നിന്ന് കമ്മ്യൂണിസവും അപ്രത്യക്ഷമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. പത്മനാഭ സ്വാമിയുടെ മണ്ണിൽ പട്ടികജാതി സംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.


കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം മാത്രം പോരെന്നും ബി ജെ പി പ്രവർത്തകർക്ക് രക്തസാക്ഷിയാകാനുള്ള മനസ് കൂടി വേണമെന്നും അമിത് ഷാ പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായിട്ടാണ് മോദി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.