
ഹൈദരാബാദ്: റേഷൻ കടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വയ്ക്കാത്തതിൽ ജില്ലാ കളക്ടറോട് ക്ഷുഭിതയായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. കാമറെഡ്ഡി കളക്ടറായ ജിതേഷ് വി. പാട്ടീലിനോടാണ് നിർമ്മല സീതാരാമൻ കയർത്തത്. റേഷൻകടകൾക്ക് മുന്നിൽ മോദിയുടെ ചിത്രമില്ലാത്തതും റേഷൻ വിതരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതുമാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.
ബി.ജെ.പിയുടെ പാർലമെന്റ് പ്രവാസ് യോജന പദ്ധതിയുടെ ഭാഗമായി മന്ത്രി തെലങ്കാനയിലെത്തിയപ്പോഴായിരുന്നു സംഭവം. റേഷൻ വിതരണത്തിൽ കേന്ദ്ര - സംസ്ഥാന വിഹിതത്തെക്കുറിച്ച് കേന്ദ്രമന്ത്രി തിരക്കിയെങ്കിലും കളക്ടർ കൃത്യമായ മറുപടി നൽകിയില്ല.ഇതിന് പിന്നാലെയാണ് മന്ത്രി കളക്ടറോട് കയർത്തത്. അരമണിക്കൂറിനകം മുഴുവൻ വിവരങ്ങളും സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. റേഷൻ കടയിൽ മോദിയുടെ ചിത്രം കാണാതായതോടെ അതേച്ചൊല്ലിയും ദേഷ്യപ്പെട്ടു. . തുടർന്ന് ഷോപ്പിൽ മോദിയുടെ ചിത്രം പതിക്കാൻ കളക്ടറോട് ഉത്തരവിടുകയും ചെയ്തു.
Shocked at the petty behavior of Union Minister @nsitharaman Ji on Kamareddy District Collector. She lecturing the District Collector on Union Government funds Vs State Government funds in front of a ration (PDS) shop is unprecedented in Indian history!
— Konatham Dileep (@KonathamDileep) September 2, 2022
1/n pic.twitter.com/SYfV1mUUA4
അതേസമയം നിർമ്മല സീതാരാമന്റെ പെരുമാറ്റം അരാജകത്വമെന്ന് തെലങ്കാന മന്ത്രി കെ.ടി. രാമറാവു പറഞ്ഞു. തെലങ്കാന കേന്ദ്രത്തിന് നൽകുന്ന നികുതിക്ക് നന്ദി പറഞ്ഞുകൊണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ബാനർ സ്ഥാപിക്കണമെന്നും മന്ത്രി കെ ടി രാമറാവു പറഞ്ഞു. രാജ്യത്തിന് വേണ്ടി തെലങ്കാന നൽകുന്ന നികുതി പണത്തിൽ നിന്നും നമുക്ക് ലഭിക്കുന്നത് 46 പൈസ മാത്രമാണ്. 'തെലങ്കാനയ്ക്ക് നന്ദി' എന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേയും പൊതു വിതരണ കേന്ദ്രങ്ങളിൽ മാഡം ഒരു ബാനർ സ്ഥാപിക്കണം.' കെ.ടി.ആർ ട്വിറ്ററിൽ കുറിച്ചു.
You wanted pictures of Modi ji ,
Here you are @nsitharaman ji …@KTRTRS @pbhushan1 @isai_ @ranvijaylive @SaketGokhale pic.twitter.com/lcE4NlsRp5