
തിരുവനന്തപുരം : സംസ്ഥാനത്തെ റീജിയണൽ ട്രാൻസ്ർപോർട്ട് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ജാസൂസ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി 53 ആർ.ടി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ഏജന്റുമാരിൽ നിന്നടക്കം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. ഗൂഗിൾ പേ വഴിയടക്കമാണ് കൈക്കൂലി നൽകിയിരുന്നത്.
കോട്ടയത്ത് നിന്ന് 120000 രൂപയും, അടിമാലിയിൽ 97000 രൂപയും പിടികൂടി. നെടുമങ്ങാട്ട് ഓട്ടോ കൺസൾട്ടൻസി ഓഫീസിൽ നിന്ന് ഒന്നരലക്ഷം രൂപയും കൊണ്ടോട്ടി ആർ.ടി ഓഫീസിൽ ഏജന്റിന്റെ കാറിൽ നിന്ന് 106285 രൂപയും കണ്ടെടുത്തു. വാഹന രജിസ്ട്രേഷൻ അപേക്ഷയും ലൈസൻസുകളും പെർമിറ്റും വച്ച് താമസിപ്പിച്ച് ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതും കണ്ടെത്തി. വടകരയിൽ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറിൽ നിന്ന് 9 എ.ടി.എം കാർഡുകളും പിടികൂടിയിട്ടുണ്ട്.