kunnamangalam-news
എൻ.ഐ.ടി.സിയു ടെ 18-ാ മത് കോൺവൊക്കേഷനിൽ ഡയറക്ടർ ഡോ . പ്ര സാദ് കൃഷ്ണ ബിരുദദാന ചടങ്ങ് നിർവഹിക്കുന്നു

കുന്ദമംഗലം: എൻ.ഐ.ടി.സി യുടെ 18-ാ മത് കോൺവൊക്കേഷനിൽ 1687 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ ഓൺലൈനിൽ ചടങ്ങിൽ പങ്കെടുത്തു. സമൂഹത്തെ സേവിക്കുന്നതിൽ ലോകത്തെ നയിക്കാൻ മൾട്ടി ഡിസിപ്ലിനറി ഗവേഷണ അന്തരീക്ഷത്തിന്റെ ആവശ്യകത കേന്ദ്രമന്ത്രി ഉദ്ബോധിപ്പിച്ചു.

പത്മശ്രീ അവാർഡ് ജേതാവും മുൻ യു.ജി.സി ചെയർമാനുമായ ഡോ. വീരേന്ദർ സിംഗ്ചൗഹാൻ വിശിഷ്ടാതിഥിയായിരുന്നു. ഡയറക്ടർ ഡോ. പ്രസാദ് കൃഷ്‌ണ, വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ 1687 ബിരുദധാരികൾ ബിരുദം സ്വീകരിച്ചു. ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിലെ സന്ദീപ് എസ്. സക്കറിയ ഏറ്റവും ഉയർന്ന സി.ജി.പി.എ (9.75/10) കരസ്ഥമാക്കിക്കൊണ്ട് ബപാന ഗോൾഡ്മെഡലും പ്രൊഫ. അല്ലേശു കാഞ്ഞിരത്തിങ്കൽ സ്‌മാരക പുരസ്‌കാരവും നേടി.

പി ജി വിദ്യാർത്ഥികളിൽ എം ടെക് - കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ നിന്നുള്ള അഞ്ജലി എസ്. മേനോൻ 10 ൽ 9.87 സി.ജി.പി.എ നേടി ബപാന ഗോൾഡ് മെഡൽ നേടി. ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. സതീദേവി പി.എസ്, രജിസ്ട്രാർ കമാൻഡർ ഡോ. എം.എസ് ഷാമസുന്ദര, ഡീൻ (അക്കാഡമിക്) പ്രൊഫ. സമീർ എസ്.എം തുടങ്ങിയവർ നേതൃത്വം നൽകി.