
തിരുവനന്തപുരം: ബി.ജെ.പി പട്ടികജാതി മോർച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്ത കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ദളിത്-ദരിദ്ര വിഭാഗങ്ങൾക്കായി മോദി സർക്കാർ നടപ്പാക്കിയ കേന്ദ്രപദ്ധതികൾ ഓരോന്നായി ചൂണ്ടിക്കാട്ടിയാണ് പ്രസംഗിച്ചത്.
മുദ്ര വായ്പയായി ജനങ്ങൾക്ക് നൽകിയ പത്ത് കോടി രൂപയിൽ അഞ്ച് കോടിയും ദളിതർക്കായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉജ്വൽ യോജനയിൽ നൽകിയ ഒൻപത് കോടി സൗജന്യ ഗ്യാസ് കണക്‌ഷനിൽ അഞ്ച് കോടിയും പട്ടികജാതി-പട്ടികവർഗ അമ്മമാർക്കായിരുന്നു.
സ്വച്ഛ് ഭാരതിൽ നിർമ്മിച്ച 11കോടി ശൗചാലയങ്ങളിൽ അഞ്ചര കോടിയും പട്ടികജാതി-പട്ടികവർഗക്കാർക്ക് വേണ്ടിയായിരുന്നു.
എട്ട് കോടി ദരിദ്രരുടെ വീടുകളിൽ ശുദ്ധജലവിതരണം. അതിൽ മൂന്ന് കോടിയും ദളിതർക്കാണ്. 11കോടി കർഷകർക്ക് വർഷം 6,000 രൂപ നൽകുന്നു. ഭവന പദ്ധതിയിൽ 2.7കോടി പേർക്ക് വീട് നൽകി. ഇതിൽ 1.11കോടിയും പട്ടികവിഭാഗക്കാർക്കാണ്.
80 കോടി ദരിദ്രർക്ക് രണ്ട് വർഷം അഞ്ച് കിലോ അരി നൽകിയെന്നും അദ്ദേഹം പറഞ്ഞു.