kk

കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട്ട് പങ്കെടുക്കാനിരുന്ന പരിപാടി റദ്ദാക്കി. വേദിയായി നിശ്ചയിച്ചിരുന്ന കോഴിക്കോട് ടാഗോർ ഹാളിന് ഇലക്ട്രിക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് പരിപാടിയിൽ നിന്ന് അദ്ദേഹം പിന്മാറിയത്. കോഴിക്കോട് കോർപ്പറേഷന്റെ കീഴിലാണ് ടാഗോർ ഹാൾ പ്രവർത്തിച്ചു വരുന്നത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടകനായ ആദരിക്കൽ ചടങ്ങ് ടാഗോർ ഹാളിൽ വെച്ച് നടത്താനായി നിശ്ചയിച്ചിരുന്നത്. പരിപാടിയുടെ ഭാഗമായി അലങ്കാരവിളക്ക് സ്ഥാപിക്കാനെത്തിയ തൊഴിലാളിയ്ക്ക് ഷോക്കേറ്റിരുന്നു. ഇതിനെ തുടർന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ഷൻ വിഭാഗം ഹാൾ പരിശോധിച്ച് റിപ്പോർട്ട് നൽകി. ടാഗോർ ഹാളിന് മതിയായ ഇലക്ട്രിക്കൽ ഫിറ്റ്നസ് ഇല്ലെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ച് ഗർണർ പരിപാടിയിൽ നിന്ന് പിൻമാറുകയായിരുന്നു