case-diary-

ഉറങ്ങിക്കിടക്കുമ്പോ& പ്രേതം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്കൊടുവിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കണ്ടെത്തൽ. സിംഗപ്പൂരിലാണ് സംഭവം. വിശദമായ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്.

ഹൗസിംഗ് ആൻഡ് ഡെവലപ്മെന്റ് ബോർഡിന്റെ അപ്പാർട്ട്മെന്റിൽ വച്ചാണ് സംഭവം. ഇരുട്ടിൽ ആരോ തന്നെ ചുംബിക്കുന്നത് പോലെ തോന്നിയെന്നും സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതായും അവർ കോടതിയിൽ മൊഴി നൽകി. ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഒരു നിഴൽ മാത്രമാണ് കണ്ടതെന്നും യുവതി പറഞ്ഞു. ദിവസങ്ങളോളം പീഡനം പതിവായതോടെ പ്രേതത്തെ കണ്ടെത്താൻ ബെഡ്റൂമിൽ സി.സി.ടിവി സ്ഥാപിക്കാൻ യുവതിയും പങ്കാളിയും ചേർന്ന് തീരുമാനിച്ചു.

തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ കണ്ട ഇവർ പ്രേതത്തെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി ദൃശ്യങ്ങളിൽ കണ്ടത് പ്രേതമല്ലായിരുന്നു,​ തന്റെ 38 കാരനായ വീട്ടുടമ തന്നെയാണെന്ന് യുവതി തിരിച്ചറിഞ്ഞു. എല്ലാ രാത്രിയിലും ഇയാൾ യുവതിയുടെ മുറിയിൽ ആരും കാണാതെ എത്തിയിരുന്നു. അപമര്യാദയായി പെരുമാറുക, ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഇയാൾക്കെതിരെ കേസെടുത്തു.

യുവതിയും കാമുകനും കഴിഞ്ഞ കഴിഞ്ഞ വർഷം മെയ് മാസം മുതലാണ് അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. ജൂണിൽ ഇരുവർക്കും ഉടമ ഒരു പാർട്ടി നൽകിയിരുന്നു. അന്ന് രാത്രിയാണ് യുവതി പീഡനത്തിന് ഇരയായത്. എന്നാൽ തന്റെ കാമുകനാണ് അതെന്നായിരുന്നു യുവതി ആദ്യം വിശ്വസിച്ചിരുന്നത്. എന്നാൽ കാമുകന് കഷണ്ടി ഉള്ളതിനാൽ തലയിൽ മുടി ഉണ്ടായിരുന്നില്ല. എന്നാൽ തന്നെ പീഡിപ്പിച്ച ആൾക്ക് മുടി ഉണ്ടായിരുന്നു എന്ന് യുവതി വെളിപ്പെടുത്തി. ഇരുട്ടിലാണ് യുവതി ഇയാളെ കണ്ടത്. ഏകദേശം 10 മിനിറ്റോളം അന്ന് പീഡനം നീണ്ടു നിന്നതായും യുവതി മൊഴി നൽകി.

ആദ്യ ഘട്ടത്തിൽ വീട്ടുടമയെ യുവതിയ്ക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ രൂപം വ്യക്തമല്ലാതിരുന്നതിനാൽ പ്രേതമാണെന്നാണ് താൻ വിശ്വസിച്ചിരുന്നതെന്നും യുവതി വ്യക്തമാക്കി. സിസിടിവി കാമറ സ്ഥാപിച്ചതിന് ശേഷം ഓഗസ്റ്റ് 14ന് വീണ്ടും ഒരു പാർട്ടി നടന്നു. അന്നും യുവതി മദ്യപിച്ചതിന് ശേഷം ഉറങ്ങാൻ പോയി. ഇത്തവണ കാമറയുടെ നൈറ്റ് വിഷനിൽ ഭൂവുടമയുടെ രൂപം വ്യക്തമായി കാണാൻ സാധിച്ചു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ദമ്പതികൾ ഓഗസ്റ്റ് അവസാനത്തോടെ താമസിക്കാൻ വേറെ വീട് തേടി.