jj

റോത്തക്ക്: ഹരിയാനയിലെ റോത്തക്കിൽ ദയാനന്ദ സർവകലാശാല കാമ്പസിൽ നടന്ന വെടിവയ്പിൽ നാലുപേ‌ർക്ക് വെടിയേറ്റു. സർവകലാശാലയിലെ ഒരു വിദ്യാർത്ഥിക്കും ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കരുമാണ് വെടിയേറ്റത്. ഇവരുടെ നില ഗുരുതരമാണ്. സാമ്പത്തിക തർക്കമാണ് വെടിവയ്പിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

ഹരിയാന ഗവർണർ കാമ്പസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് അക്രമം നടന്നത്. കാറിൽ എത്തിയ സംഘമാണ് വെടിവച്ചതെന്നും കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. നാലുപേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.