
കൊച്ചി: ഓട്ടിസം ബാധിച്ച മകളുമായി ട്രെയിനിൽ യാത്ര ചെയ്യവേ, ടിക്കറ്റ് പരിശോധക കുട്ടിയെ ശല്യമെന്ന് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയുമായി കോട്ടയം മാടപ്പിള്ളി സ്വദേശികളായ മാതാപിതാക്കൾ രംഗത്തെത്തി. വെള്ളിയാഴ്ച്ച കുട്ടിയുടെ ചികിത്സാ ആവശ്യങ്ങൾക്കായി ഷൊർണൂരിലുള്ള ആശുപത്രിയിൽ പോയി ചങ്ങനാശേരിയിലേയ്ക്ക് തിരികെ മടങ്ങുമ്പോഴായിരുന്നു സംഭവം. ട്രെയിൻ അങ്കമാലിയേടടുത്തപ്പോൾ കുട്ടി വാശിപിടിച്ച് കരയാൻ തുടങ്ങി ഇതിനെ തുടർന്ന് ടിക്കറ്റ് പരിശോധക യാത്രക്കാരുടെ മുന്നിൽ വെച്ച് കയർക്കുകയും കുട്ടി മറ്റുള്ളവർക്ക് ശല്യമാണെന്ന് പറയുകയുമായിരുന്നു.
ഭിന്നശേഷിക്കാർക്കായുള്ള റിസർവേഷൻ ടിക്കറ്റിലാണ് കുട്ടി യാത്ര ചെയ്തിരുന്നത്, അത്‌കൊണ്ട് തന്നെ ഭിന്നശേഷക്കാരിയാണെന്ന് ഉദ്യേഗസ്ഥയ്ക്ക് വ്യക്തമായി തന്നെ അറിയാമായിരുന്നു, എന്നിട്ടും കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലാക്കാതെ ബോധപൂർവ്വം ആക്ഷേപിക്കുകയായിരിന്നുവെന്ന് പിതാവ് ശ്രീജിത്ത് ആരോപിച്ചു.