jaleesh-babu

മലപ്പുറം: യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവർ അറസ്റ്റിൽ. ജലീഷ് ബാബുവാണ് (41) അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച വഴിക്കടവിൽ രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതി വഴിക്കടവിൽ നിന്ന് ജലീഷിന്റെ ഓട്ടോയിൽ കയറുകയായിരുന്നു. യുവതിയ്ക്ക് ഇയാളെ പരിചയമുണ്ടായിരുന്നു. യാത്രയ്ക്കിടെ വഴിതിരിച്ചുവിട്ട ഇയാൾ ഇരുൾകുന്നിലെ കാട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി.

ജില്ലാ പൊലീസ് മോധാവിയുടെ നിർദേശത്തെത്തുടർന്ന് അന്വേഷണമാരംഭിച്ച പൊലീസ് ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.