salary

ആദ്യ ശമ്പളം എല്ലാവർക്കും വളരെയേറെ പ്രാധാന്യമുള്ളതാണ്. കഷ്‌ടപ്പെട്ട് ജോലി ചെയ്‌ത് കിട്ടുന്ന ഈ രൂപ സ്വന്തം വീട്ടുകാർക്ക് നൽകണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. ഓൺലെെൻ പണമിടപാടിന്റെ ഇക്കാലത്ത് വേണ്ടപ്പെട്ടവർക്ക് വേഗത്തിൽ പണം അയച്ച് നൽകാനാകുമെങ്കിലും ചെറിയൊരു അശ്രദ്ധയ്ക്ക് പോലും വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

ഇപ്പോഴിതാ അബദ്ധത്തിൽ തന്റെ ആദ്യ ശമ്പളം മറ്റൊരാൾക്ക് അയച്ചിരിക്കുകയാണ് ഒരു യുവതി. അമ്മയ്ക്ക് അയച്ച ആദ്യ ശമ്പളമാണ് അപരിചിതന്റെ അക്കൗണ്ടിലേയ്ക്ക് പോയത്. ഫഹദ ബിസ്താരി എന്ന മലേഷ്യൻ സ്ത്രീക്കാണ് അബദ്ധം പറ്റിയത്.

fahada

തന്റെ ആദ്യ ശമ്പളം ലഭിച്ചതിൽ താൻ വളരെയധികം ആവേശഭരിതയായെന്നും ട്രാൻസ്ഫർ സ്ഥിരീകരിക്കുന്നതിന് മുമ്പ് താൻ ആർക്കാണ് പണം അയയ്ക്കുന്നതെന്ന് ക്രോസ് ചെക്ക് ചെയ്തില്ലെന്നും ഫഹദ പറഞ്ഞു. രസീത് അമ്മയ്ക്ക് അയച്ചുകൊടുത്തപ്പോഴാണ് ഫഹദ അബദ്ധം പറ്റിയ കാര്യം തിരിച്ചറിഞ്ഞത്.

നമ്പർ സംഘടിപ്പിച്ച് അപരിചിതനെ വിളിച്ചെങ്കിലും സംഭാവനയായി കരുതു എന്നാണ് അയാൾ പറഞ്ഞത്. ഇത് തനിക്കൊരു പാഠമായെന്നും കരഞ്ഞുകൊണ്ട് ഫഹദ പറഞ്ഞു. ആദ്യം കളിപ്പിച്ചെങ്കിലും പിറ്റേന്ന് അപരിചിതൻ പെെസ തിരിച്ചയച്ചുവെന്നും യുവതി കൂട്ടിച്ചേർത്തു.