lorry

ഇടുക്കി: ലോറിയിൽ കൊണ്ടുവന്ന ഗ്ളാസ് ഷീറ്റുകൾ ഇറക്കിവയ്‌ക്കാൻ അമിത കൂലി ചോദിച്ച് ചുമട്ടുതൊഴിലാളികൾ. സ്ഥാപനത്തിലെ ജീവനക്കാർ തന്നെ ഷീറ്റ് ഇറക്കിവച്ചതിന് പിന്നാലെ ഇവരെ തൊഴിലാളികൾ മർദ്ദിക്കുകയും ചെയ്‌തു. അടിമാലിയിലെ മൊത്തവ്യാപാര സ്ഥാപനത്തിലായിരുന്നു ഐഎൻടിയുസി ചുമട്ട് തൊഴിലാളികളുടെ ആക്രമണം. അഞ്ച് ഗ്ളാസ് ‌ഷീറ്റുകളാണ് ലോറിയിൽ നിന്നും ഇറക്കിവയ്‌ക്കാനുണ്ടായിരുന്നത്. 5000 രൂപ നൽകണമെന്ന് തൊഴിലാളികൾ നിലപാടെടുത്തു. എന്നാൽ 1500 നൽകാമെന്നാണ് കടയുടമ അറിയിച്ചത്.ഇതോടെ ചുമട്ടുതൊഴിലാളികൾ തിരികെ പോയി.

അൽപം കഴിഞ്ഞ് ഗ്ളാസ് കൊണ്ടുവന്ന വാഹനം തിരികെ അയക്കാൻ വാഹനത്തിലിരുന്ന ഗ്ളാസ് ഷീറ്റ് കടയിലെ ജീവനക്കാർ ഇറക്കിവച്ചു. ഇതോടെ മടങ്ങിയെത്തിയ തൊഴിലാളികൾ കടയിലെ ജീവനക്കാരെ മ‌ർദ്ദിക്കുകയയാരുന്നു. അന്യസംസ്ഥാന തൊഴിലാളിയടക്കമുള‌ളവർക്കാണ് മർ‌ദ്ദനമേറ്റത്. പ്രദീപ് മഹന്ത, നാരദ് ബർമ്മൻ, സുഖ്‌ലാൽ സിൻഹ എന്നീ മർദ്ദനമേറ്റ തൊഴിലാളികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.