
തിരുവനന്തപുരം : ഓണം ഉണ്ണാൻ നാട്ടിലെത്തുന്നതിന് സൗകര്യത്തിനായി മൂന്ന് പ്രത്യേക ട്രെയിനുകൾ കൂടി അനുവദിച്ച് റെയിൽവേ. മൈസൂരുവിൽ നിന്ന് ബംഗളൂരു വഴി തിരുവനന്തപുരത്തേക്കും , യശ്വന്ത് പുരത്ത് നിന്ന് കൊല്ലത്തേക്കും, ഹെെദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക.
മൈസൂരു-തിരുവനന്തപുരം സ്‌പെഷ്യൽ(06201) സെപ്‌തംബർ ഏഴിന് ഉച്ചയ്‌ക്ക് 12.15ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് 2.05ഓടെ കൃഷ്‌ണരാജപുരത്തെത്തും,. തുടർന്ന് രാത്രി 7.25ന് സേലം, സെപ്‌തംബർ എട്ട് പുലർച്ചെ 7.30ഓടെ തിരുവനന്തപുരത്തെത്തും. അന്നേദിവസം ഉച്ചയ്‌ക്ക് 12.45ന് തിരികെ പുറപ്പെടുന്ന ട്രെയിൻ സെപ്‌തംബർ ഒൻപതിന് 11.15ഓടെ മൈസൂരുവിലെത്തും.
യശ്വന്ത്പൂർ-കൊല്ലം(06501) സെപ്‌തംബർ ഏഴിന് ഉച്ചയ്‌ക്ക് ഒരുമണിയോടെ പുറപ്പെട്ട് സെപ്‌തംബർ എട്ടിന് പുലർച്ചെ 4.30ഓടെ കൊല്ലത്തെത്തും. പുലർച്ചെ 6.15ന് തിരികെ പുറപ്പെട്ട് രാത്രി 10 മണിയോടെ യശ്വന്ത്‌പൂരിലെത്തും.
ഹൈദരാബാദ്-തിരുവനന്തപുരം(07119) സെപ്‌തംബർ അഞ്ചിന് വൈകിട്ട് 6.15ഓടെ ഹൈദരാബാദിൽ നിന്നും പുറപ്പെട്ട് സെപ്‌തംബർ ആറിന് രാത്രി 11.45ഓടെ തിരുവനന്തപുരത്ത് എത്തിച്ചേരും. സെപ്‌തംബർ 10ന് രാത്രി 10 മണിയ്‌ക്ക് തിരികെ പുറപ്പെടുന്ന ട്രെയിൻ സെപ്‌തംബർ 12ന് പുലർച്ചെ മൂന്ന് മണിയോടെ ഹൈദരാബാദിൽ എത്തും.