
നിറവയറുമായി ബോളിവുഡ് താരം ബിപാഷ ബസു. ട്യൂബ് ബിക്കിനിയും കറുപ്പ് വസ്ത്രവും അണിഞ്ഞ ബിപാഷ ഏറെ സുന്ദരിയായാണ് ഫോട്ടോ ഷൂട്ടിൽ കാണപ്പെടുന്നതെന്ന് ആരാധകർ. മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ മുൻപും ബിപാഷ പങ്കുവച്ചിരുന്നു. വിമർശനങ്ങൾ ഉയർന്നപ്പോൾ താൻ ഒരു ബോഡി പോസിറ്റീവ് വ്യക്തിയാണെന്നും സ്വന്തം ശരീരത്തെ ഏറെ സ്നേഹിക്കുന്നുവെന്നും പറഞ്ഞ് വിമർശകരുടെ വായ അടപ്പിച്ചു. ബിപാഷയും ഭർത്താവ് കരൺ സിംഗ് ഗ്രോവറും കൺമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതിലും കാത്തിരിപ്പ് തങ്ങൾക്കാണെന്ന് ആരാധകർ. 2015 ൽ എലോൺ സിനിമയുടെ ലൊക്കേഷനിലാണ് ബിപാഷയും കരൺ സിംഗും തമ്മിൽ സൗഹൃദം ഉണ്ടാവുന്നത്. പിന്നീട് പ്രണയം.2016 ൽ ആയിരുന്നു വിവാഹം . താരപരിവേഷമില്ലാത്ത കുടുംബത്തിൽനിന്ന് വെള്ളിത്തിരയിൽ എത്തിയ ബിപാഷയുടെ കരിയർ ഉയർന്നത് അത്‌ഭുതപ്പെടുംവിധമായിരുന്നു.