1

തൃശൂർ : പോട്ടുരിൽ ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാൻ പ്രമോദ് കുമാറാണ് മരിച്ചത്. വടക്കാഞ്ചേരിക്കും പൂങ്കുന്നത്തിനും ഇടയിൽ ഞായറാഴ്‌ച രാവിലെ 8.30നായിരുന്നു സംഭവം. ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിൻ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് പ്രമോദ് മാറി. ഇതേ സമയം ഈ ട്രാക്കിലൂടെ വന്ന മെമു ട്രെയിൻ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദ് കുമാറിനെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.