harbhajan

ഇസ്ലാമാബാദ്: ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ ക്യാപ്ടൻ ഇൻസമാം ഉൽ ഹഖ്. 2008-ലെ മുംബയ് ഭീകരാക്രമണത്തിന് മുമ്പ് നടന്ന ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനത്തിനിടെയായിരുന്നു സംഭവമെന്ന് ഇൻസമാം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

പര്യടനത്തിനിടെ പാക് മതപണ്ഡിതൻ താരിഖ് ജമീൽ എല്ലാ ദിവസവും പാക് ടീമിന്റെ പ്രാർഥനയ്ക്ക് നേതൃത്വം നൽകാനെത്തുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടാണ് ഹർഭജന് ഇസ്ലാം മതത്തോട് ആകർഷണം തോന്നിയതെന്നും ഇൻസമാം പറയുന്നു.